അതേസമയം പതിനാല് ജില്ലാ ഹബ്ബുകളിലേക്കും പാഠപുസ്തകങ്ങള്‍ എത്തിത്തുടങ്ങിയെങ്കിലും ഇത് സ്‌കൂളുകളിലേക്കെത്തിക്കാനുള്ള നടപടികള്‍ ഇത് പൂര്‍ത്തിയായിട്ടില്ല. തിരുവനന്തപുരത്ത് സോളാര്‍ പ്രസില്‍ അച്ചടി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് ലക്ഷത്തിലധികം പാഠപുസ്തകങ്ങളാണ് ഇനിയും ഇവിടെ അച്ചടിക്കാനുള്ളത്.അതേസമയം ഇന്നും നാളെയുമായി അച്ചടി പൂര്‍ത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
33 ലക്ഷം പുസ്തകങ്ങളാണ് ഇതുവരെ കെ.ബി.പി.എസില്‍ അച്ചടിച്ചത്. പത്ത് ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിക്കാനാണ് സ്വകാര്യ പ്രസിന് കരാര്‍ നല്‍കിയത്. ഇതോടെ പാഠപുസ്തക വിതരണം ജൂലൈ 20ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് കാണിച്ച് കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിത്ത സത്യവാങ്മൂലം നടപ്പിലാക്കാന്‍ സാധിക്കില്ല.