തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ അധിക സമയക്രമീകരണത്തിനായി വിദ്യാഭ്യാസ വകുപ്പ് ടൈംടേബിള്‍ പുനക്രമീകരിച്ചു.
പുതിയ ക്രമീകരണ പ്രകാരം രാവിലെ 9:45 മുതല്‍ 4:15 വരെയാണ് ക്ലാസുകള്‍ ഉണ്ടാവുക. വെള്ളിയാഴ്ച്ച ഒഴികെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ അര മണിക്കൂര്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും.
ആദ്യ പിരീഡ് രാവിലെ 9:45 മുതല്‍ 10:30 വരെയാക്കിയായി മാറ്റി. അവസാന പിരീഡ് 3:45 മുതല്‍ 4:15 വരെയാകും. ഈ അധ്യായന വര്‍ഷം എല്‍.പി വിഭാഗത്തിന് 198 ദിവസങ്ങളും യു.പി വിഭാഗത്തിന് 200ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 220 പ്രവര്‍ത്തി ദിനങ്ങളുമാണ് വേണ്ടത്. ഈയൊരു സാഹചര്യത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങളും സമയവും പുനക്രമീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
എട്ട് പിരീഡുകള്‍ അതേപോലെ തന്നെ നിലനിര്‍ത്തും. ഹൈസ്‌കൂള്‍ വിഭാഗത്തിനും യു.പി വിഭാഗത്തിനും അധിക പ്രവര്‍ത്തി ദിനങ്ങളുണ്ടാകും. യു.പി വിഭാഗത്തിന് ഈ അധ്യായന വര്‍ഷം രണ്ട് ശനിയാഴ്ച്ചകളില്‍ അധിക പ്രവര്‍ത്തി ദിനം ഉണ്ടാകും. ഹൈസ്‌കൂള്‍ വിഭാഗത്തിനാകട്ടെ ആറ് ശനിയാഴ്ച്ചകളിലുമാണ് അധിക പ്രവര്‍ത്തി ദിനമുണ്ടാവുക.
Content Highlight: School working time in state rescheduled