| Wednesday, 5th December 2012, 5:24 pm

സ്‌കൂള്‍ മീറ്റ്: ഷെര്‍ഷാദും ഷില്‍ഡയും വേഗമേറിയ താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൗമാര കേരളത്തിന്റെ കായികക്കുതിപ്പിന് ഇനി ഷെര്‍ഷാദിന്റേയും ഷില്‍ഡയുടേയും പേര്. അമ്പത്തിയാറാമത് സ്‌കൂള്‍ കായികമേളയുടെ വേഗമേറിയ താരങ്ങളായി ഇരുവരും ഓടിയെത്തുകയായിരുന്നു.[]

പാലക്കാട് കല്ലടി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഷര്‍ഷാദ്. ഷില്‍ഡ ആലപ്പുഴ മുഹമ്മ എച്ച്.എസ്.എസ്സ് വിദ്യാര്‍ത്ഥിനിയും.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ എറണാകുളത്തിന്റെ ആനന്ദ് രാജും പെണ്‍കുട്ടികളില്‍ കോഴിക്കോട് ഉഷ സ്‌കൂളിലെ ഷഹര്‍ബാന സിദ്ദീഖും വിജയികളായി.

മീറ്റില്‍ പാലക്കാട് കുതിപ്പ് തുടരുകയാണ്. 12 വെള്ളിയും ഒരു വെങ്കലുവുമുള്‍പ്പെടെ 77 പോയിന്റാണ് പാലക്കാട് സ്വന്തമാക്കിയിരിക്കുന്നത്.

4 സ്വര്‍ണം നേടി 38 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തുമുണ്ട്. നിലവിലെ ചാമ്പ്യന്‍മാരാണ്  എറണാകുളം. കോഴിക്കോടാണ് മൂന്നാം സ്ഥാനത്തുള്ളത്. മുന്ന് സ്വര്‍ണമാണ് കോഴിക്കോടിന്റെ സമ്പാദ്യം.
സ്‌കൂള്‍ മീറ്റില്‍ പാലക്കാട് മുണ്ടൂര്‍ എച്ച.എസിലെ പി.യു ചിത്രയ്ക്ക് ഇരട്ട സ്വര്‍ണം നേടിയിരുന്നു.ഇന്ന് രാവിലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലും സ്വര്‍ണം നേടിയതോടെയാണ് ചിത്ര ഇരട്ട നേട്ടം കൊയ്തത്. ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. മേളയിലെ ആദ്യ ഇരട്ട സ്വര്‍ണമാണിത്.

Latest Stories

We use cookies to give you the best possible experience. Learn more