ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒമ്പത് വയസുകാരിയെ സ്‌കൂള്‍ മാനേജര്‍ ബലാത്സംഗം ചെയ്തു. യു.പിയിലെ ദിയോറ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ചില രേഖകളില്‍ തിരുത്തുകള്‍ വരുത്താനുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് സ്‌കൂളിലെത്തിയ കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജരെ ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രാവണ്‍ കുശ്വാഹയാണ് അറസ്റ്റിലായത്.
ബി.എന്‍.എസ്, പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ പിതൃസഹോദരിയാണ് പൊലീസില്‍ പരാതിപ്പെട്ടത്.
തുടരന്വേഷണത്തില്‍ സ്‌കൂളിന് രജിസ്ട്രേഷന്‍ ഇല്ലെന്നും പൊലീസ് കണ്ടെത്തി. രജിസ്‌ടേഷനില്ലാതെ പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ പരാതിയിലും നടപടിയെടുത്തിട്ടുണ്ട്.
അന്വേഷണം തുടരുകയാണെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാര്‍ സിങ് പറഞ്ഞു.
Content Highlight: School manager molested nine-year-old girl in UP