| Wednesday, 5th December 2012, 9:37 am

സ്‌കൂള്‍ കായിക മേള: പി.യു. ചിത്രയ്ക്ക് ഇരട്ട സ്വര്‍ണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് മുണ്ടൂര്‍ എച്ച.എസിലെ പി.യു ചിത്രയ്ക്ക് ഇരട്ട സ്വര്‍ണം.

ഇന്ന് രാവിലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലും സ്വര്‍ണം നേടിയതോടെയാണ് ചിത്ര ഇരട്ട നേട്ടം കൊയ്തത്. []

ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. മേളയിലെ ആദ്യ ഇരട്ട സ്വര്‍ണമാണിത്.

രാവിലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 5000 കിലോമീറ്റര്‍ നടത്തത്തില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ ജോസഫ് ആന്റണി സ്വര്‍ണം നേടി. ഈയിനത്തില്‍ വെള്ളിയും വെങ്കലവും എറണാകുളമാണ് നേടിയത്.

മേളയുടെ രണ്ടാം ദിനത്തില്‍ ആദ്യം സ്വര്‍ണം കോഴിക്കോട് നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോടിന്റെ എ.എം. ബിന്‍സിയാണ് സ്വര്‍ണം നേടിയത്.

56ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയവും സെന്‍ട്രല്‍ സ്‌റ്റേഡിയവുമാണ് ചൊവ്വാഴ്ച മുതല്‍ നാല് ദിവസം വേദിയാവുന്നത്.

സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നുമായി 2700 ഓളം താരങ്ങളാണ് കായിക മേളയില്‍ മാറ്റുരക്കുന്നത്.

We use cookies to give you the best possible experience. Learn more