| Friday, 8th May 2026, 3:09 pm

'മോന്റെ പേരെന്താ....നല്ല മൊയന്താന്നല്ലോ' വന്നവരും നിന്നവരുമെല്ലാം സ്കോർ ചെയ്ത മോഹിനിയാട്ടം

നന്ദന എം.സി

മലയാള സിനിമയിൽ പരീക്ഷണങ്ങൾക്ക് എന്നും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് മോഹിനിയാട്ടം.

ആദ്യ ഭാഗമായ ഭരതനാട്യം തിയേറ്ററിൽ വലിയ വിജയമാകാതെ പോയെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു.

മോഹിനിയാട്ടം, Photo: Saiju Kurup/ Facebook

അതേ ആത്മവിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ രണ്ടാം ഭാഗമായ മോഹിനിയാട്ടം ഒരുക്കിയത്. ഇപ്പോഴിതാ തിയേറ്ററിൽ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം ഒ.ടി.ടിയിലും ശ്രദ്ധ നേടുകയാണ്.

സൈജു കുറുപ്പിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിൽ വലിയ താരനിര ഇല്ലായിരുന്നെങ്കിലും മികച്ച ഹ്യൂമറും വ്യത്യസ്തമായ കഥാപശ്ചാത്തലവും കൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. റിലീസിന് പിന്നാലെ നിരവധി രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ രംഗമാണ് വിനയ് ഫോർട്ടും കണ്ണ് കാണാത്ത ഒരു മുത്തശ്ശിയും തമ്മിലുള്ള കോമഡി സീൻ.

മോഹിനിയാട്ടം, Photo: Saiju Kurup/ Facebook

സൂരജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ഗോവിന്ദ രാജ എന്ന കഥാപാത്രത്തെ കാണാതാകുന്നതോടെയാണ് സംഭവങ്ങൾ മുന്നോട്ട് പോകുന്നത്. അദ്ദേഹത്തെ അന്വേഷിച്ച് എത്തുന്ന പൊലീസുകാരനായി വിനയ് ഫോർട്ട് എത്തുന്നു.a`

വഴിയരികിൽ കാണുന്ന എല്ലാവരോടും ഗോവിന്ദ രാജയുടെ ഫോട്ടോ കാണിച്ച് വിവരങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്ന കണ്ണ് കാണാത്ത മുത്തശ്ശിയെ അദ്ദേഹം കാണുന്നത്. സഹായിക്കാൻ മുന്നോട്ട് വന്ന പൊലീസുകാരൻ മുത്തശ്ശിയെ സുരക്ഷിതമായി റോഡ് മുറിച്ചുകടത്തിയ ശേഷം, കൈയിൽ ഉണ്ടായിരുന്ന ഫോട്ടോ കാണിച്ച് വളരെ സീരിയസായി ചോദിക്കുന്നുണ്ട് ‘അമ്മച്ചി ശരിക്കും ഒന്ന് നോക്കിക്കേ… ഈ ആളെ കണ്ടിട്ടുണ്ടോ? എന്ന്.

മോഹിനിയാട്ടം, Photo: Saiju Kurup/ Facebook

അതിന് മുത്തശ്ശി പറയുന്ന മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘മോന്റെ പേരെന്താ… നല്ല മൊയന്താന്നല്ലോ’ എന്നാണ് ആ കണ്ണ് കനത്ത മുത്തശ്ശി നൽകിയ മറുപടി എന്തൊക്കെയായാലും ഈ ഡയലോഗാണിപ്പോൾ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്നത്.

തിയേറ്ററുകളിൽ വലിയ കൈയടി നേടിയ ഈ രംഗം ഒ.ടി.ടി റിലീസിന് ശേഷവും വീണ്ടും ട്രെൻഡായി മാറിയിരിക്കുകയാണ്.

ഡാർക്ക് ഹ്യൂമറിൽ ഒരുക്കിയ മോഹിനിയാട്ടം ഇപ്പോൾ കുടുംബപ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. സൈജു കുറുപ്പ്, സൂരജ് വെഞ്ഞാറമൂട് എന്നിവർക്കൊപ്പം കലാരഞ്ജിനി, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Content Highlight: Scenes from the movie Mohiniyattam are being discussed on social media

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more