| Wednesday, 4th November 2026, 3:35 pm

ഐ.എം.ഡി.ബിയിലെ അപമാനം ചെറുത്.... ബുക്ക്‌മൈഷോയില്‍ രാമായണയെ ഓടിച്ചിട്ട് അടിച്ച് സൂര്യയുടെ സീന്‍

അമര്‍നാഥ് എം.

ഇന്ത്യയിലെ സിനിമാപ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ഐ.എം.ഡി.ബി ലിസ്റ്റ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പാന്‍ വേള്‍ഡ് ചിത്രമായൊരുങ്ങുന്ന രാമായണയെ മറികടന്ന് തമിഴ് ചിത്രം സീന്‍ ഒന്നാമതെത്തിയതാണ് ചര്‍ച്ചയായത്. നാലായിരം കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ രാമായണയെ മറികടന്ന് സൂര്യയുടെ തമിഴ് ചിത്രം ഒന്നാമതെത്തിയത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.

എന്നാല്‍ ഐ.എം.ഡി.ബിയിലെ നേട്ടത്തിനപ്പുറം രാമായണയെ ഒരിക്കല്‍കൂടി അപമാനിച്ച് വിട്ടിരിക്കുകയാണ് സീന്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയിലും രാമായണയെ സീന്‍ മറികടന്നു. കഴിഞ്ഞദിവസം ബുക്കിങ് ആരംഭിച്ചയുടനെ മണിക്കൂറില്‍ 21000 ടിക്കറ്റുകളാണ് സീനിന്റേതായി വിറ്റുപോയത്.

ഒരാഴ്ച മുന്നേ ബുക്കിങ് ആരംഭിച്ചിട്ടും രാമായണക്ക് ഇതുവരെ 20000 പോലും തൊടാനായിട്ടില്ല. ലിമിറ്റഡ് ഷോസ് വെച്ച് ഇത്രയും വലിയ നേട്ടം സീന്‍ സ്വന്തമാക്കിയതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ഫുള്‍ ഫ്‌ളെഡ്ജ്ഡ് ബുക്കിങ് ആരംഭിക്കുമ്പോള്‍ ഇതിനെക്കാള്‍ വലിയ കുതിപ്പ് സീന്‍ നടത്തുമെന്നാണ് പലരുടെയും പ്രവചനം.

ഇന്ത്യ മുഴുവന്‍ ഓടിനടന്ന് പ്രൊമോഷന്‍ ചെയ്തിട്ടും രാമായണക്ക് ഉണ്ടാക്കാനാകാത്ത ഇംപാക്ട് സീന്‍ നേടിയെടുത്തത് വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്നും കമന്റുകളുണ്ട്. 13 വര്‍ഷത്തോളം നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാതിരുന്നതിന്റെ ക്ഷീണം മുഴുവന്‍ സൂര്യ ഇത്തവണ തീര്‍ക്കാനുറച്ചാണ് സൂര്യ കളത്തിലിറങ്ങിയിരിക്കുന്നത്.

ബാക്ക് ടു ബാക്ക് ഹിറ്റുമായി ട്രാക്കിലെത്തിയ താരം ഹാട്രിക് ഹിറ്റ് സ്വന്തമാക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഇന്നലെ രാത്രി ബുക്കിങ് ആരംഭിച്ച ചിത്രം ഇതിനോടകം അഞ്ച് കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. എല്ലാം ഒത്തുവന്നാല്‍ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് സീനിലൂടെ സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍.

നോര്‍ത്ത് ഇന്ത്യ, കര്‍ണാടക എന്നിവിടങ്ങളില്‍ മാത്രമാണ് രാമായണക്ക് മേല്‍ക്കൈ. തമിഴ്‌നാട്ടില്‍ സീനും മൂക്കുത്തി അമ്മനും കാരണം രാമായണക്ക് ആവശ്യത്തിന് സ്‌ക്രീന്‍ ലഭിക്കുന്നില്ല. കേരളത്തിലും സീനിന് തന്നെയാണ് മുന്‍തൂക്കം. ജി.സി.സിയിലും രാമായണയെക്കാള്‍ നേരിയ ലീഡ് സീനിനുണ്ട്. സ്‌ക്രീനുകളുടെ എണ്ണം മാത്രമാണ് ജി.സി.സിയിലെ പ്രതിസന്ധി.

രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന രാമായണയുടെ ആദ്യ ഭാഗത്തിന് 1500 കോടിക്കടുത്താണ് ചെലവാക്കിയത്. നിര്‍മാതാവിന് ലാഭമുണ്ടാക്കണമെങ്കില്‍ പോലും 2800 കോടിയാണ് രാമായണക്ക് വേണ്ടത്. പ്രീ സെയിലില്‍ ഇതുവരെ 70 കോടിക്കടുത്താണ് ചിത്രം നേടിയത്. ഓപ്പണിങ് ഡേയില്‍ 100 കോടി നേടിയാലും ഹെവി പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ രാമായണ ബോക്‌സ് ഓഫീസില്‍ സേഫാവുകയുള്ളൂ.

Content Highlight: Scene takes lead in Bookmyshow hourly trending than Ramayana movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more