ബാക്ക് ടു ബാക്ക് ഹിറ്റുമായി പഴയ ട്രാക്കിലേക്ക് കയറിയ സൂര്യയുടെ സമീപകാലത്തെ ഏറ്റവും ഹൈപ്പേറിയ ചിത്രം. അനൗണ്‍സ്മെന്റ് മുതല്‍ പ്രേക്ഷകര്‍ക്ക് കൊടുത്ത ഹൈപ്പിനെ ഒരുതരി പോലും താഴ്ത്താതെ പക്കാ പവര്‍ പാക്ക്ഡ് സിനിമ. ഒരു കൊമേഷ്സ്യല്‍ എന്റര്ടൈനറിലേക്ക് സംവിധായകന് തന്റെ പുതിയ പരീക്ഷണങ്ങള്‍ കൃത്യമായി ബ്ലെന്‍ഡ് ചെയ്ത ചിത്രമെന്ന് സീനിനെ വിശേഷിപ്പിക്കാം.
യുണീക്കായ ഒരു തീമിനെ എന്റര്ടൈനിങ്ങായി അവതരിപ്പിക്കുന്നതില്‍ ജിത്തു മാധവന് നൂറ് ശതമാനം വിജയിച്ചിട്ടുണ്ട്. പടം തുടങ്ങി ആദ്യത്തെ 15 മിനിറ്റ് കൊണ്ട് കഥയിലേക്ക് ഇന്‍ ആവുകയാണ്. പ്രധാനപ്പെട്ട പ്ലോട്ട് ആദ്യമേ റിവീല്‍ ചെയ്തതുകൊണ്ട് ഇനിയങ്ങോട്ട് എന്ഗേജിങ്ങാകുമോ എന്ന് ചിന്തിക്കുന്നിടത്ത് പടം ടോപ് ഗിയറില്‍ പോവുകയാണ്. വിസിലടിച്ചും ആര്‍പ്പുവിളിച്ചും പക്കാ പീക്ക് പോയിന്റില്‍ നില്ക്കുന്നിടത്താണ് ആദ്യപകുതി അവസാനിക്കുന്നത്.
അടുത്തകാലത്ത് പല സിനിമകള്‍ക്കും സംഭവിച്ച ‘സെക്കന്‍ഡ് ഹാഫ്’ ശാപം ഇവിടെയും ഉണ്ടാകുമോ എന്ന് കരുതിയപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒരു ഹൈ മൊമന്റ് സംവിധായകന് നല്‍കുന്നുണ്ട്. എവിടെയും ഡൗണാകാതെ കോമഡിയും ത്രില്ലും ആക്ഷനും ഇമോഷനും എല്ലാം ചേര്‍ത്ത് സിനിമ അവസാനിക്കുമ്പോള്‍ ‘ഇതാണ്ടാ സിനിമ’ എന്ന് പറഞ്ഞുപോകും. ഫെസ്റ്റിവല്‍ സിനിമ എന്ന് കണ്ണുംപൂട്ടി പറയാവുന്ന ഒന്ന് തന്നെയാണ് സീന്‍.
ഇന്‍ബരാജ് എന്ന സമര്‍ത്ഥനായ പൊലീസ് ഓഫീസര്‍ പെട്ടെന്ന് ഒരുദിവസം തന്റെ ജോലി രാജിവെക്കുന്നു. എന്നാല്‍ അയാള്‍ പണ്ട് അന്വേഷിച്ച ഒരു കേസിന്റെ ബാക്കി തന്നെ തേടി വരുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സീനിന്റെ കഥ. ഇന്‍ബരാജ് എന്ന പൊലീസ് ഓഫീസറും ഈശ്വരന് എന്ന സൈക്കോ കില്ലറും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേ, ഇന്ബരാജിന്റെ കൂടെയുള്ള ‘എഫിഷ്യന്റല്ലാത്ത’ ടീമിനെ വെച്ചുകൊണ്ടുള്ള അന്വേഷണം എന്നിവയെല്ലാം ഗംഭീരമായിരുന്നു.
നായകന്റെ പിന്നാലെ നടക്കുന്ന നായിക എന്ന റോളാണ് നസ്രിയയുടേത്. എന്നാല്‍ ഈയൊരു കണ്‍സെപ്റ്റിനെ വെറൈറ്റിയായി ജിത്തു മാധവന് അവതരിപ്പിച്ചിട്ടുണ്ട്. വെറുമൊരു തല്ലുകൊള്ളി വില്ലന്‍ എന്നതിനപ്പുറത്തേക്ക് നായകന് നല്ല കോമ്പറ്റീഷന് കൊടുക്കുന്ന വില്ലനും കൂടിയാകുമ്പോള്‍ സിനിമ ഒരുപടി കൂടി മുകളില്‍ നില്ക്കുന്നു.
പെര്‍ഫോമന്‍സിന്റെ കാര്യത്തിലേക്ക് വന്നാല്‍ ‘The One’ മിസ്റ്റര്‍ Eyes ഓഫ് കോളിവുഡ് സൂര്യ… കറുപ്പില്‍ തന്നിലെ സ്റ്റാറിനെയും വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ തന്നിലെ ആക്ടറെയും കാണിച്ച് സൂര്യ ആരാധകരെ സന്തോഷിപ്പിച്ചു. സീനിലേക്ക് എത്തിയപ്പോള്‍ സൂര്യ എന്ന സ്റ്റാറും ആക്ടറും ഒരുപോലെ ഷൈന്‍ ചെയ്തിരിക്കുകയാണ്. 13 വര്‍ഷത്തെ പരിഹാസങ്ങള്‍ക്ക് തന്റെ പെര്‍ഫോമന്‍സ് കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ‘The One’.
മുമ്പ് ചെയ്ത പൊലീസ് വേഷങ്ങളുടെ യാതൊരു ഷെയ്ഡുമില്ലാതെ വീണ്ടും കാക്കിയണിഞ്ഞപ്പോള്‍ ഫ്രഷായിട്ടുള്ള സൂര്യയെ പ്രേക്ഷകര്‍ക്ക് ലഭിച്ചു. ‘Dare and Devilish’ cop റോളില്‍ താരം തിളങ്ങി. തമിഴിലെ മറ്റ് നടന്മാരില് നിന്ന് സൂര്യയെ വേറിട്ട് നിര്‍ത്തുന്നതും ഈയൊരു പ്രത്യേകതയാണ്. തനിക്ക് വട്ടം വെക്കാനുള്ള പെര്‍ഫോമര്‍ തല്കാലം ഇന്ഡസ്ട്രിയില്ലെന്ന് സൂര്യ പറയാതെ പറഞ്ഞുവെക്കുകയാണ് സീനിലൂടെ.
സൂര്യക്ക് ശേഷം എല്ലാവരും കാത്തിരുന്നത് നസ്ലെന്റെ പെര്‍ഫോമന്‍സ് കാണാന്‍ വേണ്ടിയാണ്. കരിയറിലെ ആദ്യത്തെ തമിഴ് സിനിമ, അതും വില്ലന്‍ വേഷം. പ്രേമലു 2 പോലെ ഷുവര്‍ഷോട്ട് ഹിറ്റ് പ്രൊജക്ട് ഒഴിവാക്കിയതിന് നസ്ലെനെ കുറ്റം പറഞ്ഞവര്‍ മാറ്റി പറയേണ്ടി വരും. ഈശ്വരനായിട്ടുള്ള പെര്‍ഫോമന്‍സ് കണ്ടാല്‍ ഇനിയും നൂറ് പ്രേമലു റിജക്ട് ചെയ്താലും കുഴപ്പമില്ലെന്ന് പറയും.
നായകന്റെ ഇടി കൊണ്ട്, അയാളെ കാണുമ്പോള്‍ പേടിക്കുന്ന വില്ലന്മാര് മാത്രമുള്ള തമിഴ് ഇന്‍ഡസ്ട്രിയില്‍ ചെക്കന് കേറി വിളയാടി. സൈക്കോ കില്ലര്‍ എന്ന് പറയുമ്പോഴും ബ്രൂട്ടാലിറ്റി കാണിക്കാതെ ടെററാക്കാന് നസ്ലെന് സാധിച്ചിട്ടുണ്ട്. സൂര്യ- നസ്ലെന് ഫേസ് ഓഫ് സീനില്‍ സൂര്യക്കൊപ്പം കട്ടക്ക് സ്കോര്‍ ചെയ്ത് നസ്ലെന് ഞെട്ടിച്ചു.
13 വര്‍ഷത്തിന് ശേഷം തമിഴിലേക്കുള്ള റീ എന്‍ട്രി നസ്രിയ ഒട്ടും മോശമാക്കിയിട്ടില്ല. സമീപകാലത്ത് കണ്ട ഏറ്റവും നല്ല നായികമാരിലൊരാളാണ് സീനിലെ മായ. സൂര്യ- നസ്രിയ കെമിസ്ട്രി ഒരിടത്ത് പോലും ബോറായി തോന്നിയിട്ടില്ലെന്ന് എടുത്തുപറയണം.
സൂര്യയുടെ അച്ഛനായി വേഷമിട്ട ആനന്ദ് രാജിന്റെ പ്രകടനം വേറെ ലെവലായിരുന്നു. ഒരുകാലത്ത് ടെറര്‍ വില്ലനായിരുന്നു ആനന്ദ് രാജ് ഇതുപോലെ വെറൈറ്റി കോമഡി റോളുകളില്‍ ഞെട്ടിക്കുന്നത് കാണുമ്പോള്‍ ഫ്രഷ് ഫീല്‍ ലഭിച്ചു. അമ്മയായി വേഷമിട്ട ആര്‍ട്ടിസ്റ്റും കിടിലനായിരുന്നു.
വരുന്ന സീനിലെല്ലാം സീരിയസായി സംസാരിച്ച് കോമഡി സമ്മാനിച്ച് ലാലും കൈയടി നേടി. അദ്ദേഹത്തിന്റെ ഒറിജിനല്‍ സൗണ്ടിലുള്ള ഡയലോഗ് ഡെലിവറി കൂടിയാകുമ്പോള്‍ പീക്ക് എക്സ്പീരിയന്‍സ് സമ്മാനിച്ചു. രാജ്പ്രിയനും കൂടെയുള്ള പൊലീസ് ഓഫീസറും കിട്ടിയ ഗ്യാപ്പില്‍ സ്കോര്‍ ചെയ്യുന്നുണ്ട്. ‘ഈ കഥാപാത്രത്തിന്റെ ആവശ്യം എന്തിനായിരുന്നു’ എന്ന് തോന്നിക്കുന്ന ഒരു കഥാപാത്രം പോലും ഈ സിനിമയിലില്ലെന്ന് പറയാം.
മുന്‍ സിനിമകളുടെ ഒരു ഷെയ്ഡും കൊണ്ടുവരാതെ ഫ്രഷായിട്ടുള്ള കഥയും പ്രസന്റേഷനും കൊണ്ട് തമിഴിലെ അരങ്ങേറ്റം ജിത്തു മാധവന് ഗംഭീരമാക്കി. സൂര്യയുടെ ഏറ്റവും പവര്‍ഫുള്ളായിട്ടുള്ള കണ്ണുകളെ അടുത്തകാലത്ത് ഏറ്റവും ഗംഭീരമായി അവതരിപ്പിച്ചത് ജിത്തുവാണെന്ന് സംശയമില്ലാതെ പറയാം. IYKYK
നായകന് ഗംഭീരമാകണമെങ്കില്‍ വില്ലന്‍ കൂടുതല്‍ പവര്ഫുള്ളാകണം. സിനിമയുടെ പ്രധാന പോയിന്റിലെല്ലാം ഈയൊരു ഫാക്ടര്‍ കൃത്യമായി വര്‍ക്കായിട്ടുണ്ട്. ഇന്‍ട്രോ, ഇന്റര്‍വെല്‍, ക്ലൈമാക്സ് എന്നീ പോര്ഷനില് നായകനും വില്ലനും കട്ടക്ക് കട്ട നില്ക്കുന്ന രീതിയിലാണ് എഴുതി അവതരിപ്പിച്ചിരിക്കുന്നത്. കണ്ടുശീലിച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളുടെ ട്രാക്കില്‍ നിന്ന് മാറിയാണ് ജിത്തു കഥ പറയുന്നത്. സീരിയസ് സീനുകളില്‍ ഡാര്‍ക്ക് കോമഡി ബ്ലെന്‍ഡ് ചെയ്തതും അടിപൊളിയായി.
ഫസ്റ്റ് ഹാഫ് പീക്ക് ആക്കി സെക്കന്‍ഡ് ഹാഫില്‍ ഉഴപ്പ് കാണിച്ച് പിന്നീട് ന്യായികരിക്കുന്ന സംവിധായകര്‍ ജിത്തു മാധവനെ കണ്ടുപഠിക്കണം. ആദ്യ പകുതിയുടെ മേലെ നില്ക്കുന്ന രണ്ടാം പകുതി ഒരുക്കാന്‍ തനിക്ക് സാധിക്കുമെന്ന് ജിത്തു തെളിയിച്ചു.
സുഷീ…. അനിരുദ്ധും സായ് അഭ്യങ്കറും പോലെ നമ്മള് മലയാളികള്‍ക്ക് ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് സുഷിന് ശ്യാം. തമിഴിലെ അരങ്ങേറ്റത്തില്‍ മാക്സിമം കത്തിച്ച് വെച്ചിട്ടുണ്ട്. ടൈറ്റില്‍ കാര്‍ഡിലെ ‘The One’ ബി.ജി.എം മുതല്‍ ഓരോ പാട്ടും ബി.ജി.എമ്മും ഗംഭീരമായി. ചിത്രത്തിന്റെ ഹൈപ്പുയര്‍ത്തിയ ‘ഏറോപ്ലെയ്ന്‍’ സോങ്ങിന്റെ പ്ലെയ്സ്മെന്റ് വേറെ ലെവലായിരുന്നു.
ജിത്തുവിന്റെ മനസിലുള്ള സിനിമയെ വിനീത് അഗസ്റ്റിനും അജ്മല്‍ സാബുവും അടുത്ത ലെവലിലെത്തിച്ചു. ഫ്രെയിമുകളും കട്ടുകളും കൊണ്ട് ഒരു സിനിമയെ ടോപ് ലെവലില്‍ എത്തിക്കാമെന്ന് ഇരുവരും തെളിയിച്ചു. പ്രീ ക്ലൈമാക്സിലെ 15 മിനിറ്റോളം വരുന്ന സീക്വന്‍സ് ഒരു ടെക്സ്റ്റ് ബുക്കാണ്. മഷര്‍ ഹംസയുടെ കോസ്റ്റിയൂം ഡിസൈനിങ് എടുത്തുപറയണം. പ്രത്യേകിച്ച് സൂര്യക്ക് നല്കിയ അറ്റയര്‍. കണ്ടാല്‍ സിമ്പിളെന്ന് തോന്നുന്ന, സൂര്യയെപ്പോലെ ഒരു സ്റ്റാറിന് ചേരുന്ന കോസ്റ്റിയൂമായിരുന്നു ഓരോ സീനിലും.
ചേതന്‍ ഡി സൂസയുടെ ആക്ഷന്‍ ബ്ലോക്കുകളും ഇതുവരെ കാണാത്ത തരത്തിലുള്ള എക്സിക്യൂഷനായിരുന്നു. സൂര്യ, നസ്ലെന്, നസ്രിയ എന്നിവരെ മാക്സിമം പണിയെടുപ്പിച്ചിട്ടുണ്ട്. മൊത്തത്തില്‍ ദീപാവലിക്ക് അടിച്ചുപൊളിച്ച് ആര്‍പ്പുവിളിച്ച് കാണാന്‍ പറ്റുന്ന പക്കാ കൊമേഷ്സ്യല്‍ എന്റര്‍ടൈനര്‍ തന്നെയാണ് സീന്‍.
Content Highlight: Scene movie review