| Saturday, 28th November 2026, 4:54 pm

ഒ.ടി.ടി റിലീസിന് മുന്നേ ലീക്കായി സീനിന്റെ എച്ച്.ഡി പതിപ്പ്... സോഷ്യല്‍ മീഡിയ തൂക്കി ഇന്‍ബരാജും ഈശ്വരനും

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് തമിഴ് ചിത്രം സീന്‍. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ദീപാവലി റിലീസായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 250 കോടിയിലേറെ സ്വന്തമാക്കി. സൂര്യ എന്ന നടനെയും താരത്തെയും ഒരുപോലെ ആഘോഷിച്ച ചിത്രങ്ങളിലൊന്നായ സീന്‍ ആരാധകര്‍ക്ക് ഗംഭീര ട്രീറ്റ് സമ്മാനിച്ചു.

തിയേറ്ററിലെ വന്‍ വിജയത്തിന് പിന്നാലെ കഴിഞ്ഞദിവസം സീനിന്റെ ഒ.ടി.ടി റിലീസ് തിയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഡിസംബര്‍ നാലിന് നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഒഫിഷ്യല്‍ റിലീസിന് മുന്നേ സീനിന്റെ എച്ച്.ഡി പതിപ്പ് ലീക്കായതാണ് സിനിമാലോകത്തെ പ്രധാന വാര്‍ത്ത.

തമിഴ് സിനിമകളുടെ എച്ച്.ഡി പതിപ്പുകള്‍ സ്ട്രീം ചെയ്യുന്ന എയ്ന്തുസാന്‍ എന്ന പ്ലാറ്റ്‌ഫോമാണ് സീനിന്റെ പതിപ്പും ലീക്ക് ചെയ്തത്. അണ്‍ ഒഫിഷ്യലായി സിനിമകള്‍ സ്ട്രീം ചെയ്യുന്ന എയ്ന്തുസാന്‍ സീനിന്റെ 480P പതിപ്പാണ് പുറത്തുവിട്ടത്. ടോറന്റ് സൈറ്റുകള്‍ ഈ പതിപ്പിനെ അപ്‌സ്‌കെയില്‍ ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ചിത്രത്തിലെ പ്രധാന സീനുകളെല്ലാം ഇതിനോടകം എക്‌സിലെ പല പേജുകളിലും വൈറലായിരിക്കുകയാണ്. സൂര്യയുടെ ഇന്‍ട്രോയും ചിത്രത്തിലെ പ്രധാന ട്വിസ്റ്റുകളും ഇതിനോടകം പുറത്തുവന്നു. സൂര്യ- നസ്‌ലെന്‍ ഫേസ് ഓഫ് സീന്‍, ക്ലൈമാക്‌സ് ഫൈറ്റ് തുടങ്ങി പ്രധാന സീനുകളെക്കുറിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്.

എന്നാല്‍ ഒഫിഷ്യല്‍ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുന്നവര്‍ ഈ പ്രിന്റിനെ കാര്യമാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. പൈറസി പ്രിന്റിനോട് വിമുഖതയുള്ളവര്‍ നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിങ്ങിനായാണ് വെയ്റ്റ് ചെയ്യുന്നത്. യഥാര്‍ത്ഥ പ്രിന്റ് സ്ട്രീം ചെയ്തതിന് ശേഷം ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ചര്‍ച്ച സീനിനെക്കുറിച്ച് ആരംഭിക്കുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തി. ഇന്‍ബരാജ് എന്ന പൊലീസ് ഓഫീസറുടെയും ഈശ്വരന്‍ എന്ന സൈക്കോ കില്ലറിന്റെയും കഥയാണ് സീന്‍ പറയുന്നത്. ഇന്‍ബരാജായി സൂര്യ വേഷമിട്ടപ്പോള്‍ മലയാളികളുടെ സ്വന്തം നസ്‌ലെനാണ് ഈശ്വരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. നസ്രിയയുടെ മായ എന്ന കഥാപാത്രവും കൈയടി നേടി.

Content Highlight: Scene movie HD Print leaked before OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more