രാമായണ പോലെ പാന്‍ വേള്‍ഡ് സിനിമക്കൊപ്പം ക്ലാഷിനെത്തിയിട്ടും ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനുമായി മുന്നേറുകയാണ് സീന്‍. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ദീപാവലി റിലീസുമായി സൂര്യ എത്തിയപ്പോള്‍ ആരാധകരും ഡബിള്‍ ഹാപ്പിയായിരിക്കുകയാണ്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 86 കോടിക്കടുത്ത് നേടിയ ചിത്രം ഇന്നത്തോടെ 100 കോടി എന്ന മൈല്‍സ്‌റ്റോണ്‍ സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍.
കണ്ടുശീലിച്ച തമിഴ് കൊമേഷ്‌സ്യല്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ട്രീറ്റ്‌മെന്റും കഥപറച്ചിലുമാണ് സീനിനെ വ്യത്യസ്തമാക്കുന്നത്. സൂര്യയെപ്പോലൊരു സൂപ്പര്‍താരത്തിന് മാത്രം ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്ന പെര്‍ഫോമന്‍സും സീനിനെ കൂടുതല്‍ മനോഹരമാക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഗംഭീര മുന്നേറ്റമാണ് സീനിന്റേത്.
തിയേറ്റര്‍ ചാര്‍ട്ടിങ്ങും പ്രീ റിലീസ് ഹൈപ്പും കൊണ്ട് കര്‍ണാടകയിലും ആന്ധ്രയിലും സീനിന് മുന്നേറാനാകുമോ എന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി രണ്ടിടത്തും മികച്ച ഹോള്‍ഡാണ് സീനിനുള്ളത്. രാമായണക്കൊപ്പം കട്ടക്ക് പിടിച്ച് നില്‍ക്കാന്‍ സീനിന് സാധിച്ചിട്ടുണ്ട്. തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും സീന്‍ വലിയ ഇംപാക്ടാണ് ഉണ്ടാക്കുന്നത്.
എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ എന്‍ഗേജിങ്ങാക്കുന്ന പാക്ക്ഡായിട്ടുള്ള സ്‌ക്രിപ്റ്റ് തെലുങ്ക് പ്രേക്ഷകര്‍ നല്ല രീതിയില്‍ ചര്‍ച്ചയായി. സമീപകാലത്ത് തെലുങ്കില്‍ നിന്ന് പുറത്തുവന്ന കൊമേഷ്‌സ്യല്‍ സിനിമകളൊന്നും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിരുന്നില്ല. പാന്‍ ഇന്ത്യന്‍ ഹിറ്റാക്കാന്‍ തട്ടിക്കൂട്ട് സ്‌ക്രിപ്റ്റുമായിട്ടായിരുന്നു പല സിനിമകളും പ്രേക്ഷകരിലേക്കെത്തിയത്. പെദ്ദി, പാരഡൈസ്, രണബാലി തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ ട്രോളുകളായിരുന്നു ഏറ്റുവാങ്ങിയത്.
തെലുങ്ക് ഇന്‍ഡസ്ട്രിയിലെ വമ്പന്‍ താരങ്ങള്‍ക്കൊന്നും വലിയ ഹിറ്റ് നേടാനാകാത്തപ്പോള്‍ തമിഴ് താരം സൂര്യ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ സ്വന്തമാക്കിയതും സിനിമാപേജുകളില്‍ ചര്‍ച്ചയായി. ഈ വര്‍ഷത്തെ ആദ്യ റിലീസായ കറുപ്പ് ആന്ധ്ര/ തെലങ്കാനയില്‍ നിന്ന് 35 കോടിക്ക് മുകളില്‍ നേടിയിരുന്നു. പിന്നാലെ വന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് 50 കോടിക്ക് മുകളിലും സ്വന്തമാക്കി.
ഇപ്പോഴിതാ സീനും ഗംഭീര മുന്നേറ്റമാണ് നടത്തുന്നത്. രണ്ട് ദിവസം കൊണ്ട് 7.4 കോടിയാണ് ആന്ധ്ര/ തെലങ്കാനയില്‍ നിന്ന് ചിത്രം നേടിയത്. 70 ശതമാനം സ്‌ക്രീനുകളും രാമായണയാണ് കൈയടക്കി വെച്ചിരിക്കുന്നത്. ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും മികച്ച ഹോള്‍ഡുമായി സൂര്യ തന്റെ റേഞ്ച് തെളിയിക്കുകയാണ്.
Content Highlight: Scene movie creates best hold in Andhra Telangana region