| Wednesday, 1st November 2017, 5:32 pm

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ വേണം: സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. രാഷ്ട്രീയ രംഗത്തെ കുറ്റാരോപണങ്ങളില്‍ നിന്ന് ജനപ്രതിനിധികളെ മുക്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനപ്രതിനിധികള്‍ക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകളില്‍ വേഗത്തില്‍ തീരുമാനമുണ്ടാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം.


Also Read: ഇവരാണ് ക്രിക്കറ്റ് ജീവിതത്തില്‍ കണ്ട ഏറ്റവും കുശാഗ്ര ബുദ്ധികളായ താരങ്ങള്‍; വെളിപ്പെടുത്തലുമായി ആശിഷ് നെഹ്‌റ


കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ എത്രകേസുകളില്‍ തീര്‍പ്പുണ്ടായെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായുള്ള കേസുകള്‍ പരിഗണിക്കുന്നതിന് പുതിയ കോടതികള്‍ സ്ഥാപിക്കുന്നതിന് എത്ര തുക വേണ്ടിവരുമെന്ന് അറിയിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2014ലെ കണക്കനുസരിച്ച് 1,581 കേസുകളാണ് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. ഇവയില്‍ എത്രകേസുകള്‍ തീര്‍പ്പായെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പുകളില്‍ കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ മത്സരിക്കുന്നതിനു ആജീവാനന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി പ്രത്യേക കോടതി രൂപികരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.


Dont Miss: രാഹുലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഗുജറാത്തില്‍ അമിത് ഷാ എത്തും; ക്യാമ്പ് ചെയ്യുന്നത് അഞ്ച് ദിവസം


കുറ്റവാളികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിയമ കമ്മീഷന്റെയും ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കുറ്റവാളികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിലവില്‍ ആറ് വര്‍ഷത്തെ വിലക്കാണ് ഉള്ളത്. ഇത് ആജീവനാന്ത വിലക്കാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more