| Monday, 1st December 2025, 10:55 pm

അദ്ദേഹത്തിന്റെ ഒറ്റ കോള്‍, പാട്ട് വേണോ പഠനം വേണോ എന്ന് തീരുമാനിക്കേണ്ട നിര്‍ണായക നിമിഷമായി അത്: സയനോര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ശ്രദ്ധേയയായ പിന്നണി ഗായികയാണ് സയനോര. വെട്ടം എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ സയനോര ഡബ്ബിങ്ങിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തു വന്ന ബറോസ്, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നീ സിനിമകളില്‍ സയനോര ഡബ്ബ് ചെയ്തിരുന്നു.

ഇപ്പോള്‍ പാട്ടിന്റെ വഴി തെരഞ്ഞെടുത്തതിനെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചും സംസാരിക്കുകയാണ് സയനോര. വെട്ടം സിനിമയിലെ ഐ ലവ് യൂ ഡിസംബര്‍ എന്ന പാട്ടിലെ ഇംഗ്ലിഷ് വരികളാണ് ആദ്യം പാടിയതെന്ന് സയനോര പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു സയനോര.

‘ബി.എസ്.സി സുവോളജി കഴിഞ്ഞ് എം.എസ്.സി മറൈന്‍ ബയോളജിക്ക് ചേരാനിരിക്കുകയാണ് അന്ന്. ഇന്റര്‍വ്യൂവിന്റെ തലേദിവസം ഫോണ്‍, ‘ഇത് സംഗീത സംവിധായകന്‍ അല്‍ഫോണ്‍സാണ്, സയനോരയുമായി നാളെ തൃശൂരിലേക്കു വരാമോ…’ മഞ്ഞുപോലൊരു പെണ്‍കുട്ടിയിലേക്കാണ് വിളിക്കുന്നത്.

പാട്ടു വേണോ, പഠനം വേണോ എന്ന് തീരുമാനിക്കേണ്ട നിര്‍ണായക നിമിഷമായി അത്. ഈ ദിവസം ഇങ്ങനെയൊരു കോള്‍ വന്നെങ്കില്‍ ഒന്നുകൂടി ചിന്തിക്കണം എന്നാണ് ഡാഡി പറഞ്ഞത്,’ സയനോര പറയുന്നു.

അങ്ങനെയന്ന് തൃശൂരിലേക്ക് ബസ് കയറിയെന്നും പാട്ടിന് വേണ്ടി തന്റെ അച്ഛന്‍ നല്‍കിയ സപ്പോര്‍ട്ട് ചെറുതല്ലെന്നും അവര്‍ പറഞ്ഞു. ആ സമയം രമേശ് നാരായണന്‍ സാറിന്റെ കണ്ണൂരിലെ വീട്ടില്‍ പോയി ഹിന്ദുസ്ഥാനി കുറച്ചൊക്കെ പഠിച്ചിരുന്നുവെന്നും സനയോര കൂട്ടിച്ചേര്‍ത്തു.

‘മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമ കഴിഞ്ഞ് ഒരു വര്‍ഷം തിരുവനന്തപുരത്ത് താമസിച്ചു ഹിന്ദുസ്ഥാനി പഠിച്ചു. അതിനായി അച്ഛന്‍ വോളണ്ടറി റിട്ടയര്‍മെന്റ് എടുത്തു വരികയായിരുന്നു. അതിന്് പിന്നാലെയാണ് എ.ആര്‍. റഹ്‌മാന്‍ സാറിന്റെ വേള്‍ഡ് ടൂറില്‍ കോറസ് ഗായികയാകാന്‍ അവസരം വന്നത്,’ സയനോര പറഞ്ഞു.

Content highlight: Sayanora talks about choosing the path of singing and her career

We use cookies to give you the best possible experience. Learn more