മലയാള സിനിമയില്‍ ശ്രദ്ധേയയായ പിന്നണി ഗായികയാണ് സയനോര. വെട്ടം എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ സയനോര ഡബ്ബിങ്ങിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തു വന്ന ബറോസ്, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നീ സിനിമകളില്‍ സയനോര ഡബ്ബ് ചെയ്തിരുന്നു.
ബറോസിലെ പെര്‍ഫോമന്‍സിന് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡും ഈ വര്‍ഷം സയനോര സ്വന്തമാക്കി. ഇപ്പോള്‍ തെന്നിന്ത്യന്‍ താരം തൃഷക്ക് ഡബ്ബ് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സയനോര. താന്‍ ആദ്യം ഡബ് ചെയ്തത് സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്തത് റാബിറ്റ് ഹോള്‍ എന്ന ഷോര്‍ട് ഫിലിമിലാണെന്ന് അവര്‍ പറയുന്നു.
‘കുറച്ചു ദിവസം കഴിഞ്ഞ് ഔസേപ്പച്ചന്‍ സാര്‍ വിളിക്കുന്നു, ഹേയ് ജൂഡിലെ റോക്ക് ആന്‍ഡ് റോള്‍ എന്ന പാട്ടു പാടാന്‍. റെക്കോര്‍ഡിങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് സിനിമയിലെ നായികയായ തൃഷയ്ക്ക് വേണ്ടി ഡബ് ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന് സംവിധായകന്‍ ശ്യാമപ്രസാദ് സാര്‍ ചോദിച്ചത്.
തൃഷയ്ക്ക് വേണ്ടി ഡബ് ചെയ്യാന്‍ അന്ന് കുറച്ചു പാടുപെട്ടെങ്കിലും ഈ ജോലി വീണ്ടും ചെയ്യാന്‍ ധൈര്യം കിട്ടിയത് ആ സിനിമയ്ക്ക് ശേഷമാണ്,’ സയനോര പറഞ്ഞു.
മുമ്പൊരു അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ തനിക്ക് കണ്ണൂര്‍ സ്ലാങ് കയറിവരുന്നതിനെ കുറിച്ച് സയനോര പറഞ്ഞിരുന്നു. അത് വരാനേ പാടില്ല എന്നത് എല്ലാ ഡബ്ബിങ്ങിലെയും റിസ്‌ക് ആണെന്നും സയനോര പറഞ്ഞിരുന്നു.
Content Highlight: Sayanora is sharing her experience dubbing for Trisha