| Tuesday, 23rd September 2025, 5:30 pm

നസ്‌ലെന്റെ ചെറിയ എകസ്പ്രഷന്‍ കണ്ടിട്ട് തന്നെ എനിക്ക് ഡബ്ബ് ചെയ്യുമ്പോള്‍ ചിരിവന്നു; ലോകയുടെ ഡബ്ബിങ് അനുഭവം പങ്കുവെച്ച് സയനോര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകയില്‍ ചന്ദ്രയായി എത്തിയ കല്യാണിയുടെ പെര്‍ഫോമന്‍സിന് ഭംഗികൂട്ടിയത് സയനോരയുടെ ശബ്ദം കൂടിയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഓടും കുതിര ചാടും കുതിരയിലും സയനോര തന്നെയാണ് കല്യാണിക്ക് ഡബ്ബ് ചെയ്തത്.

ഇപ്പോള്‍ ലോക സിനിമയില് ഡബ്ബ് ചെയ്യുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സയനോര. വണ്‍ ടു ടോകസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സയനോര

‘സണ്ണിയും നീലിയും തമ്മില്‍ ഇരുന്ന് സംസാരിക്കുന്ന ഭാഗം എനിക്ക് ഇഷ്ടമാണ്. ആ ടോണ്‍ എനിക്ക് ഇഷ്ടമാണ്. ഞാനാണെങ്കില്‍ നസ്‌ലെന്റെ ഒരോ മൈക്രോ എകസ്പ്രഷന്‍ കാണുമ്പോഴും ഡബ്ബ് ചെയ്യുന്നതിന്റെ ഇടയില്‍ ചിരിക്കും. ഈ സിനിമയിലെ അവന്റെ കഥാപാത്രം എനിക്ക് നല്ല ഇഷ്ടമാണ്. അത് നല്ല മനോഹരമായി അവന്‍ അവതരിപ്പിച്ചിട്ടുമുണ്ട്.

നാച്ചിയപ്പ നീലിയെ വെയിലത്തേക്ക് കൊണ്ടുവന്നിട്ടുള്ള സീനിന് ഞാന്‍ മൂന്ന് തവണയെങ്കിലും കറക്ഷന്‍ വര്‍ക്കിന് പോയിരുന്നു. കാരണം അത് ഭയങ്കര സ്‌ക്രീമിങും മറ്റുമൊക്കെയുള്ള സീനായിരുന്നു. ആ സൗണ്ടില്‍ ഒരു പെയിനും, ദേഷ്യവുമൊക്കെ വരണം. ആ പോര്‍ഷനില്‍ എത്തിയപ്പോള്‍ ഞാന്‍ അലറി ,കരഞ്ഞു.
കറക്ഷന്‍നുണ്ടെന്ന് പറഞ്ഞിട്ട് ഡൊമിനിക്ക് വിളിക്കുമ്പോള്‍ തന്നെ ഞാന്‍ പറയും സ്‌ക്രീമിങ്ങ് കറക്ഷനായിരിക്കും അല്ലേ എന്ന്,’ സയനോര പറയുന്നു.

തിയേറ്ററില്‍ ഗംഭീര മുന്നേറ്റം നടത്തുന്ന ലോക   മുന്നൂറ് കോടി കളക്ഷന്‍ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തില്‍ എത്തിയ സിനിമ അന്യഭാഷകളിലും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. ദുല്‍ല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് നിര്‍മിച്ച ഈ സിനിമ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ കോടികള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. തുടരമിന്റെയും എമ്പുരാന്റെും റെക്കോര്‍ഡ് ലോക കഴിഞ്ഞ ദിവസം മറികടന്നിരുന്നു.

content highlight: Sayanora is sharing her experience dubbing for lokah movie 

We use cookies to give you the best possible experience. Learn more