| Saturday, 8th August 2026, 12:34 pm

ബ്രിട്ടിഷുകാരുടെ കയ്യില്‍ നിന്നും ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി സവര്‍ക്കര്‍: ചോദ്യം വിവാദമായതോടെ വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി

നിഷാന. വി.വി

കാസര്‍ഗോഡ്: വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ചോദ്യാവലിയില്‍ വി.ഡി സവര്‍ക്കറെ പുകഴ്ത്തിയ സംഭവത്തില്‍ എ.ഇ.ഒമാരോട് വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി എന്‍.ശംസുദ്ദീന്‍.

മഞ്ച്വേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലേക്കായി തയ്യാറാക്കിയ ചോദ്യവലിയിലാണ് വിവാദം. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഫ്രീഡം ക്വിസിലാണ് ഇത്തരത്തിലുള്ള ചോദ്യം ഉള്‍പ്പെട്ടത്.

ചോദ്യാവലിക്കെതിരെ എം.എസ്.എഫ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്നും ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വതന്ത്ര്യ സമര സേനാനി ആരാണെന്നതായിരുന്നു ചോദ്യം. ഇതിന് ഉത്തരമായി നല്‍കിയിരിക്കുന്നത് വി.ഡി സവര്‍ക്കര്‍ എന്നാണ്.

വിവാദമായതിന് പിന്നാലെയാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.ഇ.ഒമാരോട് റിപ്പോര്‍ട്ട് തേടിയത്.
എന്നാല്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകനാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം ചരിത്രത്തെ കാവിവത്ക്കരിക്കാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കാനാവില്ലെന്ന് മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എല്‍.എയുമാായ എ.കെ.എം അഷ്‌റഫ് പ്രതികരിച്ചു.

Content Highlight: Savarkar was the freedom fighter who received the harshest punishment from the British: Education Minister seeks explanation after the question sparks controversy.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more