| Thursday, 4th August 2016, 2:47 pm

സെപ്റ്റംബര്‍ 2നുശേഷം മൊബൈല്‍ ഷോപ്പുകളില്‍ വിദേശികളുണ്ടാവില്ലെന്ന് സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബ: ടെലികോം മേഖലയിലെ സ്വദേശിവത്കരണം സെപ്റ്റംബര് 2ന് പൂര്‍ത്തിയാകുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം.

“മൊബൈല്‍ ഷോപ്പുടമകള്‍ക്കു നല്‍കിയ കാലാവധി നീട്ടാന്‍ യാതൊരു പദ്ധതിയുമില്ല. സെപ്റ്റംബര്‍ രണ്ടിനുശേഷം മൊബൈല്‍ ഷോപ്പുകളില്‍ വിദേശികളെ ജോലിക്കുനിര്‍ത്താന്‍ പാടില്ല.” തൊഴില്‍ മന്ത്രി മൊഫ്രജ് അല്‍ ഹഖ്ബാനി സൗദി ഗസറ്റിനോടു പറ#്ഞു.

ടെലികോം മേഖലയിലെ തൊഴിലാളികള്‍ മുഴുവന്‍ സൗദി പുരുഷന്മാരോ സ്ത്രീകളോ ആയിരിക്കണം. ഈ തീരുമാനം നടപ്പാക്കുന്നത് നീട്ടുന്നകാര്യം പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ നല്‍കിയ അവസരം മുതലെടുത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് സൗദി സ്വദേശികള്‍ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനിടെ സ്വദേശിവത്കരണ ചട്ടം പാലിക്കാത്തതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിലായി 1,692 മൊബൈല്‍ ഷോപ്പുകളാണ് അടച്ചുപൂട്ടിയത്.

We use cookies to give you the best possible experience. Learn more