| Tuesday, 16th June 2020, 12:50 pm

യു.എ.ഇ ക്ക് പിന്നാലെ സൗദിയും: ജിയോയുടെ ഓഹരിയില്‍ കണ്ണുവെച്ച് ഗള്‍ഫ് രാജ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഇന്ത്യയിലെ ടെലികോം ഭീമനായ റിലയന്‍സ് ജിയോയില്‍ നിക്ഷേപം നടത്താന്‍ സൗദി അറേബ്യയും. സൗദിയുടെ സര്‍ക്കാരിന്റെ കീഴിലുള്ള സ്വത്ത് ഫണ്ടായ പി.ഐ.എഫ് 2.33 ശതമാനം ഓഹരിയാണ് സ്വന്തമാക്കുന്നത്. 1.5 ബില്യണ്‍ ഡോളറിനാണ് ഓഹരി സ്വന്തമാക്കുന്നത്. നേരത്തെ നിക്ഷേപ വാര്‍ത്ത പുറത്തു വന്നിരുന്നെങ്കിലും എത്ര രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് പുറത്തു വന്നിരുന്നില്ല.

പി.ഐ.എഫിന്റെ നിക്ഷേപത്തോടു കൂടി ജിയോ പ്ലാറ്റ് ഫോമിന്റെ ആകെ 25 ശതമാനം ഓഹരി ആണിപ്പോള്‍ വിറ്റിരിക്കുന്നത്. നേരത്തെ അബുദാബിയുടെ അധികാരത്തിലുള്ള മുദബാല, എന്നീ കമ്പനികള്‍ 1.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.

അബുബാദി ഉടമസ്ഥതയിലുള്ള കമ്പനി എ.ഡി.ഐ.എ (അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി). ജിയോ പ്ലാറ്റ്ഫോമിന്റെ 1.16 ശതമാനം ഓഹരിയാണ് എ.ഡി.ഐ.എ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇതിനായി 5,683.50 കോടിയുടെ നിക്ഷേപമാണ് അബുബാദി കമ്പനി നടത്തുന്നത്.

ഒപ്പം അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുദബാല ഇന്‍വെസ്റ്റ് കമ്പനിയും 1.85 ശതമാനം ഓഹരി നിക്ഷേപം ജിയോയില്‍ നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്ത ഇക്വുറ്റി പാര്‍ട്ണേര്‍സ്, ജെനറല്‍ അറ്റ്ലാന്റിക് എന്നീ കമ്പനികള്‍ ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു.

ജിയോയുടെ 9.99 ശതമാനം ഓഹരിയാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്. 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ജിയോയില്‍ ഫേസ്ബുക്ക് നടത്തിയിരിക്കുന്നത്. ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ചെറുകിട ഓഹരി ഉടമയാണ് ഇപ്പോള്‍ ഫേസ്ബുക്ക്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more