| Thursday, 20th July 2017, 2:07 pm

നീളം കുറഞ്ഞ പാവാടയും ടോപ്പും ധരിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്ത യുവതിയെ സൗദി പൊലീസ് വെറുതെവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: നീളം കുറഞ്ഞ ടോപ്പും പാവാടയും ധരിച്ച വീഡിയോ പുറത്തുവന്നതിനു പിന്നാലെ സൗദി പൊലീസ് അറസ്റ്റു ചെയ്ത യുവതിയെ വെറുതെ വിട്ടു. കേസൊന്നും രജിസ്റ്റര്‍ ചെയ്യാതെയാണ് യുവതിയെ വിട്ടയച്ചത്.

പൊലീസ് യുവതിയെ വിട്ടയച്ചെന്നും പ്രോസിക്യൂട്ടര്‍ കേസ് അവസാനിപ്പിച്ചെന്നും സൗദി മന്ത്രാലയം അറിയിച്ചു.

അല്പവസ്ത്രം ധരിച്ചുള്ള വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും മന്ത്രാലയം അറിയിച്ചു. മിനിസ്‌കേട്ട് ധരിച്ച് മുടി മറയ്ക്കാതെ നടന്നുനീങ്ങിയെന്ന കാര്യം യുവതിയെ സമ്മതിച്ചെന്നും എന്നാല്‍ തന്റെ അറിവില്ലാതെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്നുമാണ് യുവതി പറഞ്ഞത്.


Also Read: സദാചാരത്തെ കുറിച്ച് എന്നെ പഠിപ്പിക്കേണ്ട; ഏത് രംഗങ്ങളില്‍ അഭിനയിക്കണമെന്ന് എനിക്കറിയാം; തന്റെ നഗ്നരംഗങ്ങള്‍ പ്രചരിക്കുന്നവരോട് നടി സഞ്ജന ഗല്‍റാണി


നീളം കുറഞ്ഞ വസ്ത്രം ധരിച്ച് നടന്നുപോകുന്ന യുവതിയുടെ വീഡിയോ സ്നാപ്ചാറ്റില്‍ വന്നതോടെയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഖുലൂദ് എന്ന യൂസര്‍നേമില്‍ നിന്നാണ് യുവതിയുടെ സ്നാപ്ചാറ്റ് വീഡിയോ പുറത്തുവിട്ടത്. മുഖവും തലയും മറക്കാതെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് യുവതി നടക്കുന്നതായിരുന്നു വീഡിയോ. റിയാദിലെ ആര്‍ക്കിയോളജിക്കല്‍ സൈറ്റിന് സമീപത്ത് നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരുന്നത്.

We use cookies to give you the best possible experience. Learn more