| Tuesday, 16th October 2018, 9:13 am

ജമാല്‍ ഖഷോഗ്ജി കോണ്‍സുലേറ്റിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കാനൊരുങ്ങി സൗദി അറേബ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി സൗദി കോണ്‍സുലേറ്റില്‍വെച്ച് കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കാനൊരുങ്ങി സൗദി അറേബ്യ. സി.എന്‍.എന്‍ ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഖഷോഗ്ജി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കാനായി സൗദി ഭരണകൂടം ശ്രമിക്കുന്നതായാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

റിപ്പോര്‍ട്ട് തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നും ചിലപ്പോള്‍ മാറ്റം വന്നേക്കാമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണലും സമാനമായ വാര്‍ത്ത പുറത്തുവിടുന്നുണ്ട്.

ALSO READ: എം.എം അക്ബറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്തു

ചോദ്യം ചെയ്യലിനിടെ ഖഷോഗ്ജി കൊല്ലപ്പെട്ടുവെന്നാണ് സൗദി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ വെളിപ്പെടുത്തിയതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഒക്ടോബര്‍ രണ്ടിന് സൗദി കോണ്‍സുലേറ്റിനുള്ളില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ഖഷോഗ്ജിയെ കാണാതായത്. അദ്ദേഹം ആ കെട്ടിടത്തിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടെന്ന് തുര്‍ക്കി അധികൃതര്‍ പറഞ്ഞിരുന്നു.

എന്നാല്‍ തെളിവുനല്‍കുകയോ ഔദ്യോഗികമായി ഇക്കാര്യം പറയുകയോ ചെയ്തിട്ടില്ല. ഖഷോഗ്ജി കോണ്‍സുലേറ്റിലെ കാര്യങ്ങള്‍ ചെയ്തശേഷം തിരിച്ചുപോയെന്നായിരുന്നു സൗദിയുടെ അവകാശവാദം.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more