റിയാദ്: യു.എ.ഇ- ഇസ്രഈല്‍ സമാധാന പദ്ധതിക്ക് ധാരണയായതിനു പിന്നാലെ മറ്റു അറബ് രാജ്യങ്ങളെയും ഇസ്രഈലുമായി അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാഷിംഗ്ടണില്‍ നിന്നും നടന്നിരുന്നു. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജരദ് കുഷ്‌നര്‍ ഇതിന്റെ ഭാഗമായി സൗദി അറേബ്യ, ബഹ്‌റിന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
എന്നാല്‍ അമേരിക്കയുടെ നീക്കം പെട്ടന്നു തന്നെ ഫലം കാണില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണവും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്.
ഫലസ്തീന്‍ വിഷയത്തില്‍ ശ്വാശ്വതമായ ഒരു പരിഹാരം കാണമെന്നാണ് സല്‍മാന്‍ രാജാവ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാണത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അമേരിക്കയുടെ സമാധാന ശ്രമങ്ങളെ അഭിനന്ദിച്ച സല്‍മാന്‍ രാജാവ് എന്നാല്‍ 2002 ലെ അറബ് സമാധാന നയം മുന്‍ നിര്‍ത്തിക്കൊണ്ട് ഫലസ്തീന്‍ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണമെന്നാണ് അറിയിച്ചിരിക്കുന്നത്.
2002 ലെ അറബ് സമാധാന പദ്ധതി പ്രകാരം 1967 ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ഇസ്രഈല്‍ ഫലസ്തീനില്‍ നിന്നും പിടിച്ചെടുത്ത ഭാഗങ്ങള്‍ പൂര്‍ണമായും വിട്ടു നല്‍കിയാല്‍ ഇസ്രഈലുമായ നയതന്ത്ര ബന്ധം സാധ്യമാവും. നിലവില്‍ ഇസ്രഈലിനെ ഔദ്യോഗികമായി സൗദി അറേബ്യ അംഗീകരിച്ചിട്ടില്ല.
നേരത്തെ ജരദ് കുഷ്‌നറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലും ഇസ്രഈല്‍ വിഷയത്തില്‍ അനുകൂല സൂചനയായിരുന്നില്ല ലഭിച്ചത്. ഫലസ്തീന്‍- ഇസ്രഈല്‍ സമാധാന ചര്‍ച്ചകള്‍ തുടരണമെന്നായിരുന്നു സല്‍മാന്‍ രാജകുമാരന്റെയും പ്രതികരണം. ബഹ്‌റിനും ഖത്തറും സമാനമായി തന്നെയായിരുന്നു പ്രതികരിച്ചത്.
അതേ സമയം യു.എ.ഇ-ഇസ്രഈല്‍ സമാധാന പദ്ധതിക്കു പിന്നാലെ ഇരു രാജ്യങ്ങളുടെയും പരസ്പരമുള്ള വിമാന യാത്രയ്ക്ക് എയര്‍സ്‌പേസ് ഉപയോഗിക്കാന്‍ സൗദിയും ബഹ്‌റിനും അനുമതി നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight: saudi-king-phone-call-with-us-president-trump-discuss-isreal-palstine-issue