റിയാദ്: സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പായ ഊര്‍ജ വകുപ്പിന്റെ തലപ്പത്തേക്ക് സല്‍മാന്‍ രാജാവിന്റെ മകനായ അബ്ദുല്‍ അസീസ് രാജകുമാരനെ സൗദി നിയമിച്ചു. കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ മൂത്ത അര്‍ദ്ധ സഹോദരനാണ് അബ്ദുല്‍ അസീസ്.
ഊര്‍ജ വകുപ്പിന്റെ ചുമതസയുണ്ടായിരുന്ന ഖാലിദ് അല്‍ ഫലീഹിനെ മാറ്റിയാണ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനെ നിയമിച്ചിരിക്കുന്നത്. അല്‍ സൗദ് കുടുംബാംഗം ഊര്‍ജ വകുപ്പിന്റെ തലപ്പത്തേക്ക് വരുന്നത് ആദ്യമായാണ്. 1960ന് ശേഷം അഞ്ച് മന്ത്രിമാരാണ് വകുപ്പ് കൈകാര്യം ചെയ്തത്. ഇതുവരെ ഒറ്റ രാജകുടുംബാംഗവും ചുമതല വഹിച്ചിട്ടില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഊര്‍ജ്ജ സഹമന്ത്രി അബ്ദുല്‍ അസീസ് അല്‍ കരീമിനെയും സൗദി മാറ്റിയിട്ടുണ്ട്. പുതിയ ആളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
1985 ല്‍ ഊര്‍ജ്ജ വകുപ്പ് മന്ത്രിയുടെ ഉപദേശകനായി അബ്ദുല്‍ അസീസ് 1995ല്‍ ഡെപ്യൂട്ടി ഓയില്‍ മിനിസ്റ്ററായി. പിന്നീട് പത്തു വര്‍ഷത്തോളം പദവിയിലിരുന്നിരുന്നു. 2017 വരെ അസിസ്റ്റന്റ് ഓയില്‍ മിനിസ്റ്ററായിരുന്നു. ഏറെക്കാലമായി ഒപെകിലെ സൗദിയുടെ പ്രതിനിധിയുമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ