| Saturday, 21st February 2026, 12:52 pm

അമേരിക്കയുമായി ആണവ കരാറിനൊരുങ്ങി സൗദി അറേബ്യ

മുഹമ്മദ് നബീല്‍

റിയാദ്: അമേരിക്കയുമായി ആണവ വിപുലീകരണ കരാറിനൊരുങ്ങി സൗദി അറേബ്യ.

അമേരിക്കൻ പ്രസിഡന്റായിരുന്ന ജോ ബൈഡനും ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഒരുപോലെ ശ്രമിച്ച ആണവകരാറാണ്‌ ഇപ്പോൾ സാധ്യമാകാൻ പോകുന്നത്.

ഇസ്രഈൽ ഹമാസിനെ ലക്ഷംവച്ച് ഖത്തറിൽ നടത്തിയ ആക്രമണത്തിനുശേഷം സൗദി പാകിസ്ഥാനുമായിആണവ കാരാറിലേർപ്പെട്ടിരുന്നു. സൗദിക്ക് ആവശ്യമായ ഘട്ടങ്ങളിൽ തങ്ങളുടെ ആണവ ആയുധങ്ങളെല്ലാം വിട്ടുനൽകുമെന്നായിരുന്നു പാകിസ്ഥൻ വിദേശകാര്യ മന്ത്രി പറഞ്ഞത്.

പാക്കിസ്ഥാനുമായുള്ള കരാറിന്റെ തുടർച്ചയാണ് അമേരിക്കയുമായുള്ള പുതിയ ആണവ കരാർ.

അതേസമയം ആണവ സഹകരണ കരാറിനെതിരെ വാഷിങ്ടൺ കേന്ദ്രീകരിച്ചുള്ള ആംസ് കൺട്രോൾ അസോസിയേഷൻ രംഗത്തെത്തി ‘ ആണവായുധ വ്യാപനം നിയന്ത്രിക്കുന്നതിനും, സുതാര്യത വർധിപ്പിക്കുന്നതിനും ആണവ കരാർ സഹായിക്കുമെങ്കിലും അതിൽ വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്,’ നിരായുധീകരണ സംഘം ഡയറക്ടർ കെൽസിയ ടവൻപോർട് പറഞ്ഞു.

ലോക രാജ്യങ്ങളുമായി ഇരുപതോളം ആണവ കരാറിലേർപ്പെടാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട് അതിന്റെ ഭാഗമാണീകരാറെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യങ്ങൾ തമ്മിലുള്ള ഈ സഹകരണം അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കുന്നതാണെന്നാണ് കരാറിൽ പറയുന്നത്.

അതേസമയം യുറേനിയം സമ്പുഷ്‌ടീകരണത്തിൽനിന്നും ഇറാൻ പിന്മാറണമെന്ന് ട്രംപ് നിരന്തരം ഭീഷണി മുഴക്കികൊണ്ടിരിക്കുകയാണ്.

പത്തുദിവസത്തിനകം അമേരിക്ക മുന്നോട്ടുവച്ച എല്ലാ നിബന്ധനകളും പാലിച്ച് ഇറാൻ കരാറിലെത്തണമെന്നും അല്ലെങ്കിൽ ‘വളരെ മോശമായ കാര്യങ്ങൾ സംഭവിക്കുമെന്നും’ ട്രംപ് പറഞ്ഞു.

അമേരിക്കൻ ഭീഷണികളെ അപലപിക്കാൻ ഐക്യരാഷ്ട്ര സഭയിലെ ഇറാൻ അംബാസഡർ യു.എൻ സുരക്ഷ കൗൺസിലിനോട് ആവശ്യപ്പെട്ടു.

Content Highlight:Saudi Arabia may have uranium enrichment chapter in US deal

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more