| Tuesday, 19th August 2025, 5:55 pm

പുതുമുഖത്തിന്റെ പതർച്ചയില്ലാതെ സ്വാഭാവികമായി അഭിനയിച്ച കുറുമ്പിക്കുട്ടി, ഇന്ന് വലിയ സ്റ്റാർ: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറി. നിരവധി കഥാപാത്രങ്ങൾ മലയാളിയുടെ മനസിൽ അടയാളപ്പെടുത്തിയ അവർ കല്യാണത്തോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്തു.

എന്നാൽ പിന്നീട് ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ തിരിച്ചുവരവും നടത്തി. മഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. മുമ്പ് സ്റ്റാർ ആൻഡ് സ്റ്റൈൽ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് സത്യൻ ഇക്കാര്യം പറഞ്ഞത്.

സല്ലാപം എന്ന സിനിമയുടെ സെറ്റിൽവെച്ച് കണ്ടപ്പോഴാണ് മാധവ വാരിയർ എന്നോട് ‘ഞങ്ങൾ സത്യന്റെ അടുത്ത ദേശക്കാരാണ്. ജോലിസംബന്ധമായി നാഗർകോവിലിലും കണ്ണൂരുമൊക്കെയായിരുന്നെങ്കിലും ഇപ്പോൾ തിരിച്ചു പുള്ളിലെത്തി’ എന്ന് പറഞ്ഞു. പെട്ടെന്നൊരു പ്രാദേശിക സ്‌നേഹം എന്നിലുണർന്നു,’ സത്യൻ അന്തിക്കാട് പറയുന്നു.

മഞ്ജുവിനെ ആദ്യം കണ്ടപ്പോൾത്തന്നെ എന്റെ നാട്ടുകാരി എന്ന തോന്നലുണ്ടായതങ്ങനെയാണെന്നും ലോഹിതദാസ് ക്ഷണിച്ചിട്ടാണ് താനന്ന് സല്ലാപത്തിന്റെ ലൊക്കേഷനിലെത്തിയത് എന്നും സത്യൻ അന്തിക്കാട് പറയുന്നു. ഒന്നു തലകാണിച്ച് പോരണമെന്ന് മാത്രമാണ് തനിക്കന്ന് ഉണ്ടായിരുന്നുള്ളൂവെന്നും എന്നാൽ അവിടെ ചെന്നപ്പോൾ ലോഹിതദാസ് ‘അവളൊരു മിടുക്കിക്കുട്ടിയാണ്. എന്തു നാച്ചുറലായാണ് അഭിനയിക്കുന്നത്… ഒരു സീൻ മുഴുവൻ കണ്ടിട്ട് പോയാൽ മതി’ എന്നുപറഞ്ഞുവെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു. എന്നാൽ മഞ്ജുവിന്റെ അഭിനയം കണ്ടപ്പോൾ ഒരു സീൻ മാത്രമല്ല അന്നത്തെ മുഴുവൻ സീനുകളും കണ്ടിട്ടാണ് താൻ തിരിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.

Manju Warrier

പുതുമുഖത്തിന്റെ പകർച്ച തെല്ലുമില്ലാതെ ക്യാമറയ്ക്കുമുന്നിൽ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടിയായിരുന്നു മഞ്ജുവെന്നും അത് തന്നെ ആകർഷിച്ചുവെന്നും സത്യൻ അന്തിക്കാട് പറയുന്നു.

മഞ്ജുവിന്റെ രണ്ടാമത്തെ സിനിമ തൂവൽക്കൊട്ടാരമായിരുന്നു. തന്നെമാത്രമല്ല, ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരെയും അതിശയിപ്പിക്കുന്നവിധം അനായാസമായിട്ടാണ് മഞ്ജു ആ ചിത്രത്തിൽ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ ‘പാർവതി മനോഹരി’ എന്ന പാട്ടിൽ ഡാൻസ് ചെയ്യുന്ന ഷോട്ട് ഉണ്ടായിരുന്നെന്നും സുകന്യ അന്നത്തെ കലാക്ഷേത്രയിൽ നിന്നും സ്വർണ മെഡൽ കിട്ടിയ ഡാൻസറായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ ഷോട്ടിൽ സുകന്യയുടെ കൂടെ പിടിച്ചുനിൽക്കാൻ പറ്റുമോയെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നെന്നും എന്നാൽ സുകന്യയെക്കാളും മനോഹരമായിട്ടാണ് മഞ്ജു ഡാൻസ് കളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Sathyan Anthikkand Talking about Manju Warrier

Latest Stories

We use cookies to give you the best possible experience. Learn more