| Monday, 28th July 2025, 11:58 am

ഒട്ടിച്ച മീശയുമായി ലാല്‍ അഭിനയിച്ച പടം; അന്ന് അതിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടി: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകര്‍, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകര്‍ എക്കാലത്തും നെഞ്ചിലേറ്റിയ വിജയ രഹസ്യമാണ് സത്യന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട്. അടുത്തടുത്ത്, അപ്പുണ്ണി, കളിയില്‍ അല്‍പ്പം കാര്യം, അദ്ധ്യായം ഒന്നു മുതല്‍, നാടോടിക്കാറ്റ് എന്നിങ്ങനെ നിരവധി സത്യന്‍ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ഈ കൂട്ടുക്കെട്ടില്‍ പിറന്ന ഹിറ്റ് ചിത്രമായിരുന്നു ടി.പി.ബാലഗോപാലന്‍ എം.എ. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ടി.പി ബാലഗോപാലന്‍ എം.എ. മോഹന്‍ലാനിന് പുറമെ ശോഭന, ശ്രീനിവാസന്‍, കെ.പി.എസി.ലളിത തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ ആ സിനിമയെ കുറിച്ച് ഉള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്

‘ആ സിനിമയുടെ റീറെക്കോര്‍ഡിങ് നടക്കുന്ന സമയത്ത് ഞങ്ങള്‍ മദ്രാസിലാണ്. ടി.പി ബാലഗോപാലന്‍ എം.എ.യുടെ പ്രൊഡ്യൂസറിന്റെ പേര് ടി.കെ ബാലചന്ദ്രന്‍ എന്നായിരുന്നു. അപ്പോള്‍ സ്‌ക്രീനില്‍ ടൈറ്റില്‍ കാണിക്കുമ്പോള്‍ മ്യൂസിക് കൊടുക്കണമല്ലോ. അവിടെ ഓര്‍ക്കസ്ട്രാ ടീമും വയലിന്‍ വായിക്കുന്ന ആളുകളൊക്കെ ഉണ്ട്. തമിഴന്മാരാണ് അധികവും,’ സത്യന്‍ അന്തിക്കാട് പറയുന്നു.

സിനിമയുടെ ഫസ്റ്റ് റീല്‍ കൊടുത്തതിന് ശേഷം ഒരു മ്യുസിഷ്യന്‍ ഓടി വന്ന് തന്റെയടുത്ത് സിനിമയുടെ ടൈറ്റില്‍ രണ്ടാമത് ചെയ്യണം പടത്തിന്റെ പേര് കൊടുത്തിട്ടില്ല, എന്ന് പറഞ്ഞു. പേര് കാണുന്നില്ല അത് മിസായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പറഞ്ഞു പടത്തിന്റെ പേരുണ്ടല്ലോ എന്ന്. അങ്ങനെ പോയി നോക്കുമ്പോള്‍ ‘ടി.കെ ബാലചന്ദ്രന്‍ പ്രസന്‍സ്. ടി.പി. ബാലഗോപാലന്‍ എം.എ‘എന്നാണ് കാണുന്നത്. ഇങ്ങനെ കണ്ടപ്പോള്‍ സിനിമയുടെ പേരാണെന്ന് ഇതെന്ന് അദ്ദേഹത്തിന് മനസിലാകുന്നില്ല.

ലാല്‍ ഒട്ടിച്ച മീശയുമായി അഭിനയിക്കുന്ന അപൂര്‍വം പടങ്ങളില്‍ ഒന്നാണ് അത്. പക്ഷേ ലാലിന് ആദ്യത്തെ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ സിനിമയായിരുന്നു ടി.പി.ബാലഗോപാലന്‍ എം.എ,‘ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan anthikad talks about T.P Gopalan M.A movie

We use cookies to give you the best possible experience. Learn more