ഏത് തിരക്കഥാകൃത്താണെങ്കിലും എഴുതാനുള്ള കഥ തീരുമാനിച്ചാല്‍ അതിന്റെ തിരക്കഥ രൂപപ്പെടുത്തുന്നത് തങ്ങള്‍ ഒരുമിച്ചാണെന്ന് സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്‍, ലോഹിതദാസ്, രഘു നാഥ് പലേരി, സി.വി ബാലകൃഷ്ണന്‍ തുടങ്ങി പ്രഗല്ഭരായ എഴുത്തുകാരുമായി ചേര്‍ന്ന് സിനിമകളുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
‘തിരക്കഥാകൃത്തിനെ ഞാന്‍ വിലമതിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു. ഞാന്‍ ഒറ്റയ്ക്ക് ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ആശയങ്ങളും കാഴ്ചപ്പാടുകളും മറ്റൊരു കഥാകൃത്തിലൂടെ ലഭി ക്കും. 58 സിനിമകള്‍ സംവിധാനം ചെയ്തതില്‍ ഒമ്പതോളം സിനിമകള്‍ക്കാണ് ഞാന്‍ തിരക്കഥ എഴുതിയിട്ടുള്ളത്.
സംവിധായകരുടെ കാഴ്ചയാണ് സിനിമ. അത് പൂര്‍ണമാക്കാന്‍ വേണ്ട ഘടകങ്ങള്‍ അയാള്‍ പലരില്‍നിന്നും സ്വീകരിക്കുന്നു. ഹൃദയപൂര്‍വത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സോനു ടി.പിയാ ണ്. ഞാന്‍ മാത്രം ചിന്തിച്ചാല്‍ ലഭിക്കാത്ത അദ്ദേഹത്തിന്റെ പല വേറിട്ട കാഴ്ചപ്പാടുകളും ഹൃദയപൂര്‍വത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്,’ സത്യന്‍ അന്തിക്കാട് പറയുന്നു.
ഇടത്തരക്കാരുടെ കുടുംബ പശ്ചാത്തലങ്ങളില്‍നിന്ന് മാറി അധികം സിനിമകള്‍ താന്‍ ചെയ്തിട്ടില്ലെന്നും ത നിക്ക് പരിചയമുള്ള ചുറ്റുപാടുകളും കാഴ്ചകളുമാണ് തന്റെ സിനിമകളില്‍ പ്രതിഫലിക്കുകയെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
മോഹന്‍ലാലിനൊപ്പം ചെയ്ത ഹൃദയപൂര്‍വ്വമാണ് സത്യന്‍ അന്തിക്കാടിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ മോഹന്‍ലാലിന് പുറമെ മാളവിക മോഹന്‍, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ് തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു. അനു മുത്തേടത്താണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്.
Content highlight: Sathyan Anthikad says he will appreciate and rely on the screenwriter