| Thursday, 6th December 2018, 11:33 pm

'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' ; ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് ഒരുക്കുന്ന പുതിയ ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ. ഒരിടവേളയ്ക്കു ശേഷം നടി സംവൃതാ സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.

തൊണ്ടിമുതലും ദൃക്സാക്ഷിക്കും വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഷെഹനാദ് ജലാല്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു.

Also Read:  മേഘതാതു ഡാം: അണക്കെട്ട് നിര്‍മ്മിക്കാന്‍ കര്‍ണാടകത്തിന് അനുമതി നല്‍കിയ കേന്ദ്ര നടപടിക്കെതിരെ ഐക്യഖണ്ഡേന പ്രമേയം അംഗീകരിച്ച് തമിഴ്‌നാട് നിയമസഭ

ചിത്രത്തില്‍ ബിജു മേനോന്റെ നായികാ വേഷത്തിലാണ് സംവൃത എത്തുന്നത്. നാട്ടിന്‍ പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക.
കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍, ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍,അനീഷ് എം തോമസ് തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.

ഒരു വടക്കന്‍ സെല്‍ഫിക്ക് വേണ്ടി സംഗീതമൊരുക്കിയ ഷാന്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും പ്രജിത്ത് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. നേരത്തെ നായികാ നായകന്‍ റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായിട്ടാണ് സംവ്യത സുനില്‍ തിരിച്ചുവരവില്‍ ആദ്യമെത്തിയിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more