| Friday, 18th September 2026, 1:51 pm

സതീശന്‍ നല്ല മനുഷ്യന്‍; മികച്ച നേതാവ്: മുഖമന്ത്രിയെ പുകഴ്ത്തി ബി.ജെ.പി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം

നിഷാന. വി.വി

ന്യൂദല്‍ഹി: മുഖ്യമന്ത്രി വി.ഡി സതീശനെ പുകഴ്ത്തി മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. വി.ഡി സതീശന്‍ നല്ല മനുഷ്യനും നല്ല നേതാവുമാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

ദല്‍ഹി കേരളാ ഹൗസില്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ കൊണ്ട് വരാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും നല്ല വിഷനുള്ള നേതാവാണ് വി.ഡി സതീശനെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

താനും മുഖ്യമന്ത്രിയും നല്ല സുഹൃത്തുക്കളാണെന്നും മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയും വി.ഡി സതീശനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

കേന്ദ്രവുമായി നല്ല സഹകരണമാണെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി ലഭിക്കാത്ത സഹകരണമാണ് ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ലഭിക്കുന്നമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

Content Highlight: Satheesan is a good man and an excellent leader: BJP leader Alphons Kannanthanam praises the Chief Minister.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more