| Saturday, 25th May 2013, 2:22 pm

ശശി തരൂരിനെ കോണ്‍ഗ്രസ് ദേശീയവക്താവായി നിയമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിനെ കോണ്‍ഗ്രസ് ദേശീയ വക്താവായി നിയമിച്ചു. ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് തരൂരിനെ കോണ്‍ഗ്രസ് വക്താവായി നിയമിച്ചത്. കേരളത്തില്‍ നിന്നുള്ള പി.സി. ചാക്കോയും ദേശീയ വക്താവാണ്. []

വെള്ളിയാഴ്ച രാത്രി ശശി തരൂര്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസില്‍ കേരളത്തില്‍ നിന്നുള്ള ദേശീയ വക്താക്കളുടെ എണ്ണം രണ്ടായി.

പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ 36 പേരെയാണ് കോണ്‍ഗ്രസ് ദേശീയവക്താക്കളായി നിയമിച്ചത്. കേരളത്തില്‍ നിന്ന് എം.ഐ. ഷാനവാസ് ഉള്‍പ്പെടെയുള്ളവര്‍ സാധ്യതാ പട്ടികയിലുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more