| Friday, 4th October 2019, 12:09 pm

ശബരിമലയുടെ പേരില്‍ വോട്ട് തേടുന്ന ബി.ജെ.പി നിലപാട് തെമ്മാടിത്തരം; രൂക്ഷവിമര്‍ശനവുമായി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

കേന്ദ്രത്തില്‍ അധികാരത്തിലിരുന്നിട്ടും ബി.ജെ.പി ശബരിമല വിഷയത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും എന്നിട്ടും ശബരിമലയുടെ പേരില്‍ വോട്ട് തേടുന്ന ബി.ജെ.പി നിലപാട് തെമ്മാടിത്തരമാണെന്നും ശശി തരൂര്‍ പറഞ്ഞു.

പ്രചരണത്തില്‍ വരും ദിവസങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിലെ തെരഞ്ഞെടുപ്പ് ഫലം മറ്റ് മണ്ഡലങ്ങളില്‍ ബാധിക്കില്ല. കേരള കോണ്‍ഗ്രിസേലുപോലുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നും തരൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാളെ മുതല്‍ പ്രചരണ രംഗത്ത് സജീവമായി ഉണ്ടാകും. പാര്‍ലമെന്ററി കമ്മിറ്റികളും മറ്റ് തിരക്കുകളും ഉണ്ടായിരുന്നാണ് നേരത്തെ പ്രചാരണ രംഗത്ത് വരാതിരിക്കാന്‍ കാരണം.

പാര്‍മെന്ററി കമ്മിറ്റിയിലും ഇന്‍ഡോറില്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുക്കേണ്ടതായുണ്ടായിരുന്നു. രണ്ട് പരിപാടിയും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത് മുന്‍പേ തീരുമാനിച്ചതാണ്. കൂടാതെ ദല്‍ഹിയില്‍ നാളെ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിലും പ്രസംഗക്കേണ്ടതുണ്ട്. ഇതിന് പിന്നാലെ തിരുവനന്തപുരത്തെത്തും. തുടര്‍ന്ന് സുഹൃത്ത് മോഹന്‍ കുമാറിന്റെ പ്രചരണത്തില്‍ സജീവമായി പങ്കെടുക്കും- തരൂര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപതെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാവുമെന്ന് ബി.ജെ.പി നേതൃത്വം നിലപാടെടുത്തിരുന്നു. ശബരിമല ഒരു മൂന്നുമാസം കൊണ്ട് അവസാനിക്കുന്ന പ്രശ്നമല്ലെന്നും ശബരിമലയും വികസനപ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളുമെല്ലാം പ്രചാരണ വിഷയങ്ങളാവുമെന്നായിരുന്നു കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്.

We use cookies to give you the best possible experience. Learn more