അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായി ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘സര്‍വ്വം മായ’. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
സര്‍വ്വം മായ /Theatrical poster
ഇപ്പോള്‍ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച ഓപ്പണിങ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇതിനോടകം ആഗോളതലത്തില്‍ നിന്ന് 20 കോടിയാണ് സര്‍വ്വം മായ നേടിയത്.
കേരളത്തില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് 8.5 കോടി നേടിയ ചിത്രം ഗള്‍ഫില്‍ നിന്ന് മാത്രം 7 കോടിക്ക് മുകളില്‍ സ്വന്തമാക്കി. ആദ്യ ദിനം കേരളത്തില്‍ നിന്ന് മൂന്നര കോടിയാണ് സര്‍വ്വം മായ സ്വന്തമാക്കിയത്. ഈ പോക്ക് തുടരുകയാണെങ്കില്‍ സിനിമ അതിവേഗം ബോക്‌സ് ഓഫീസില്‍ 50 കോടി നേടുമന്നൊണ് പ്രതീക്ഷ.
സമീപ കാലത്ത് നിവിന് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍വ്വം മായ ആ പഴയ നിവിന്റെ തിരിച്ചുവരവായാണ് ആരാധകര്‍ കണക്കാക്കുന്നത്
നിവിന്‍ പോളി- അജു വര്‍ഗീസ് എന്ന ഹിറ്റ് കോമ്പോ ഒന്നിച്ച പത്താമത്തെ ചിത്രം കൂടിയാണ് സര്‍വ്വം മായ. ഹൊറര്‍ കോമഡി ഴോണറില്‍ എത്തിയ ചിത്രത്തില്‍ രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍, റിയ ഷിബു തുടങ്ങിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
ഫയര്‍ഫ്‌ളൈ ഫിലിംസിന്റ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ജസ്റ്റിന്‍ പ്രഭാകരന് സംഗീതം നിര്‍വഹിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശരണ്‍ വേലായുധനാണ്. രതിന്‍ രാധകൃഷ്ണനും അഖില്‍ സത്യനും ചേര്‍ന്നാണ് സിനിമയുടെ എഡിറ്റിങ് ചെയ്തിരിക്കുന്നത്.
Content Highlight: Sarvam Maya, starring Nivin Pauly, earned Rs 20 crore in two days