തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് സർവം മായ. കാലങ്ങൾക്ക് ശേഷം നിവിൻ പോളി ട്രാക്കിൽ എത്തിയ സന്തോഷത്തിലാണ് ആരാധകരും, പ്രേക്ഷകരും. എന്റർടൈൻമെന്റ് വേഷങ്ങൾ മാത്രം കൈകാര്യം ചെയ്തിരുന്ന നിവിൻ പിന്നീട് ഒരു മാറ്റം ആഗ്രഹിച്ച് ആക്ഷൻ ഹീറോ വേഷങ്ങൾ തെരഞ്ഞെടുത്തിരുന്നു. എന്നാൽ അത്തരം കഥാപാത്രങ്ങളിലൂടെയുള്ള നിവിന്റെ മാറ്റത്തിൽ ആരാധകർ തൃപ്തരല്ലായിരുന്നു. എന്നാൽ സർവം മായയിലൂടെ എല്ലാം തിരിച്ചു പിടിച്ചിരിക്കുകയാണ് നിവിൻ.
നിവിൻ പോളി, അഖിൽ സത്യൻ, അജു വർഗ്ഗീസ്, Photo: Nivin Pauly / Facebook
260 പുതിയ ഷോകൾ ആഡ് ചെയ്ത സർവം മായ ആദ്യ ദിനം ആഗോള ബോക്സ്ഓഫീസിൽ നാല് കൂടി രൂപ നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്മിൽക് റിപ്പോർട്ട് ചെയ്യുന്നത്.
സർവം മായ മികച്ച പ്രതികരണം നേടുമ്പോൾ പ്രേക്ഷകർക്ക് പുറമെ സിനിമ മേഖലയ്ക്ക് അകത്തും പുറത്തുമുള്ളവർ സിനിമയെ പ്രശംസിച്ച് രംഗത്ത് വരുകയാണ്.
സംവിധാന രംഗത്തും അഭിനയ രംഗത്തും തന്റേതായ ഇടം പിടിച്ച ബേസിൽ ജോസഫ് താൻ വലിയ ആനന്ദത്തോടെയാണ് സിനിമ കണ്ടിറങ്ങിയതെന്നും, സിനിമയുടെ അണിയറ പ്രവർത്തകർക്കൊക്കെ നന്ദി പറഞ്ഞുമാണ് രംഗത്ത് വന്നത്.
‘വലിയ പുഞ്ചിരിയോടെയാണ് തിയേറ്ററിൽനിന്ന് ഇറങ്ങിയത്. നിവിൻ തന്റെ കഴിവിന്റെ പരമാവധി അനായാസമായി ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. അജു വർഗ്ഗീസും തന്റെ കഥാപാത്രത്തെ കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ചു. റിയ അതിശയിപ്പിച്ചു.
ഈ ക്രിസ്മസ് ഊഷ്മളമാക്കിയതിന് സർവം മായയ്ക്കും സംവിധയകൻ അഖിലിനും വലിയ നന്ദി. സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനോട് പ്രത്യേക സന്തോഷം അറിയിക്കുന്നു. വളരെ അഭിമാനമുണ്ട്. ഇത്തരം ലളിതവും സത്യസന്ധവും ആന്ദകരവുമായ സിനിമകളാണ് നമുക്ക് കൂടുതൽ വേണ്ടത്’ ബേസിൽ പറഞ്ഞു.
Sarvam Maya /Theatrical Post
സംവിധായകരായ ദേവദത്ത് ഷാജി, അനുരാഗ് മനോഹർ , ആനന്ദ് ഏകർഷി എന്നിവരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അജു വർഗ്ഗീസ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ സിനിമ വിജയകരമാക്കിയതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു .
അഖിൽ സത്യന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഒരു ഹൊറർ കോമഡി എന്നതിന് പകരം ഒരു ഫീൽഗുഡ് ഹൊറർ സിനിമയായാണ് വിശേഷിപ്പിക്കാൻ കഴിയുക.
ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗ്ഗീസ് , ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Sarvam Maya movie is moving ahead with a shocking opening collection