[share]
[]തിരുവനന്തപുരം: കൊട്ടാരക്കര എം.എല്‍.എ ഐഷ പോറ്റിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലുറച്ച് സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയായ സരിത.എസ്.നായര്‍.
ആഭ്യന്തരമന്ത്രിയ്ക്ക് പരാതി നല്‍കാന്‍ ബിജുവിനെ സഹായിച്ചത് ഐഷ പോറ്റി തന്നെയാണെന്ന് സരിത ആവര്‍ത്തിച്ചു.
അതേസമയം രശ്മി വധക്കേസില്‍ താന്‍ ബിജുവിനെ സഹായിച്ചുവെന്ന ബിജുവിന്റെ കുടുംബ സുഹൃത്ത് ജിംനിഷയുടെ ആരോപണത്തെ സരിത തള്ളി.
ജിംനിഷ മുമ്പും തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്, കോടതിയില്‍ പറയാത്ത കാര്യങ്ങളാണ് അവരിപ്പോള്‍ പറയുന്നതെന്നും രശ്മി വധക്കേസില്‍ താന്‍ ബിജുവിനെ സഹായിച്ചിട്ടില്ലെന്നും സരിത പറഞ്ഞു.
നേരത്തേ രശ്മി വധത്തില്‍ സരിതയ്ക്ക് പങ്കുണ്ടെന്നും സരിതയാണ് കേസില്‍ ബിജുവിനെ സംരക്ഷിച്ചതെന്നും ബിജുവിന്റെ കുടുംബ സുഹൃത്തും കേസിലെ പ്രധാന സാക്ഷിയുമായ ജിംനിഷ ആരോപിച്ചിരുന്നു.
രശിമി വധക്കേസ് മൂടിവെയ്ക്കുന്നതിന് ഐഷ പോറ്റി കൂട്ടു നിന്നുവെന്നാണ് സരിത ഉന്നയിച്ചിരുന്ന പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണത്തെ നിഷേധിച്ചു കൊണ്ട് ഐഷ പോറ്റി രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദനും ഐഷ പോറ്റിയെ ന്യായീകരിച്ച മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.