| Monday, 23rd July 2018, 1:26 pm

ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച് തല്ലുകൊണ്ട് സര്‍ഫ്രാസ് (വീഡിയോ)

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാവെക്കതിരായ ഏകദിനത്തില്‍ പന്തെറിയാനെത്തിയ പാക് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫ്രാസ് അഹമദിന് പാളി. രണ്ട് ഓവര്‍ എറിഞ്ഞ സര്‍ഫ്രാസ് 15 റണ്‍സാണ് വഴങ്ങിയത്. 48ാം ഓവറിലാണ് താരം പന്തെറിയാനെത്തിയത്.

ആദ്യത്തെ ഓവറില്‍ ആറ് റണ്‍സാണ് വിട്ടുനല്‍കിയതെങ്കിലും രണ്ടാമത്തെ ഓവറില്‍ സിംബാവെ ബാറ്റ്‌സ്മാന്‍ പീറ്റര്‍മൂര്‍ സര്‍ഫ്രാസിനെ മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്‌സറടിക്കുകയായിരുന്നു.

അന്താരാഷ്ട്ര കരിയറില്‍ ആദ്യമായാണ് താരം ബൗള്‍ ചെയ്യുന്നത്. ധോണിയെ അനുകരിച്ചാണ് പാക് ക്യാപ്റ്റന്‍ ഗ്ലൗസഴിച്ചതെന്നാണ് ആരാധകര്‍ക്കിടയിലെ സംസാരം. 2009ല്‍ ചാംപ്യന്‍സ് ട്രോഫിക്കിടെ വെസ്റ്റിന്‍ഡീസ് താരം ട്രാവിസ് ഡൗളിനെ പുറത്താക്കിയാണ് ധോണി ആദ്യ വിക്കറ്റ് നേടിയത്. അന്ന് രണ്ടോവറെറിഞ്ഞ ധോണി 14 റണ്‍സ് നല്‍കിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more