| Thursday, 18th December 2014, 12:57 pm

ശരത് കുമാര്‍ പാടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെന്നിന്ത്യന്‍ താരം ശരത് കുമാര്‍ പിന്നണി ഗായകനാകുന്നു. പുതിയ ചിത്രമായ “ശാന്ത മാരുതം” ത്തിനുവേണ്ടിയാണ് ശരത് കുമാര്‍ പാടുന്നത്.

യുഗ്മഗാനമാണ് ശരത് പാടുന്നതെന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജെയിംസ് വസന്തന്‍ പറയുന്നു. ടകാസന്‍ഡ്രയാണ് ശരത്തിനൊപ്പം പാടുന്നത്. ഈ ഗാനം ആരെക്കൊണ്ട് പാടിക്കുമെന്ന് ആലോചിച്ചപ്പോള്‍ ശരത്തിന്റെ മുഖമാണ് ആദ്യം മനസില്‍ വന്നത്. ഉടനെ അദ്ദേഹത്തിന് എസ്.എം.എസ് അയച്ചു. സീരിയസായാണോ പറഞ്ഞത് എന്ന് അദ്ദേഹം ചോദിച്ചു. അതെയെന്നു പറഞ്ഞപ്പോള്‍ ഗാനം കേട്ടശേഷം പറയാമെന്നു പറഞ്ഞു. അദ്ദേഹം ഗാനം കേള്‍ക്കുകയും പാടാമെന്നു സമ്മതിക്കുകയും ചെയ്തു.” വസന്തന്‍ പറഞ്ഞു.

എ. വെങ്കിടേശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശരത് ഡബിള്‍ റോളാണ് ചെയ്യുന്നത്. “ശാന്ത മാരുതം” ത്തിന്റെ ക്ലൈമാക്‌സ് പൂര്‍ത്തിയാക്കുന്നതിനായി 32 മണിക്കൂറാണ് വിശ്രമമില്ലാതെ ഷൂട്ട് ചെയ്തത്. ചിത്രത്തിലെ നായികയായ മീരാ നന്ദന്റെ തിരക്കായിരുന്നു ഇതിന് കാരണം. ദുബൈ റേഡിയോ സ്‌റ്റേഷനില്‍ ജോലി കിട്ടിയ മീരയ്ക്ക് അവിടേക്ക് പോകേണ്ടി വന്നതാണ് ഷൂട്ടിങ് പെട്ടെന്നു തീര്‍ക്കാന്‍ കാരണം.

മീരയുള്‍പ്പെടുന്ന ഭാഗങ്ങള്‍ ഇടവേളകളില്ലാതെ ചിത്രീകരിച്ചു. നടിയുടെ ആവശ്യപ്രകാരം റേഡിയോ സ്‌റ്റേഷന്‍ മീരയ്ക്ക് കുറച്ചു സമയം അനുവദിക്കുകയും ചെയ്തിരുന്നു.

റേഡിയോ സ്‌റ്റേഷനില്‍ ജോലി കിട്ടിയതോടെ മീര സിനിമ ഉപേക്ഷിക്കുമോയെന്ന ചോദ്യത്തോട് മീരയുടെ അമ്മയുടെ പ്രതികരണം ഇതായിരുന്നു- ” ഇല്ല, മീഡിയയോട് താല്‍പര്യമുള്ളതിനാല്‍ മീര പ്രൊഗ്രാം പ്രൊഡ്യൂസറുടെയും റേഡിയോ ജോക്കിയുടെയും തൊഴില്‍ ഏറ്റെടുത്തു. സിനിമയില്‍ നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ മീര തീര്‍ച്ചയായും സ്വീകരിക്കും.”

Latest Stories

We use cookies to give you the best possible experience. Learn more