| Wednesday, 29th July 2026, 11:06 am

26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ചരിത്രം തിരുത്താം; ലങ്കന്‍ ടെസ്റ്റില്‍ കളത്തിലിറങ്ങിയാല്‍ ഇവന് അപൂര്‍വ റെക്കോഡ്

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പുറത്ത് വിട്ടത്. കെ.എല്‍. രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

ഇന്ത്യന്‍ സ്‌ക്വാഡില്‍ പുതുമുഖമായ സാരാന്‍ഷ് ജെയിനും ഇടം നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാനൊരുങ്ങിയിരിക്കുന്ന താരം ഓഫ് സ്പിന്നിങ് ഓള്‍റൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനായും ഇന്ത്യ എ ടീമിനായും പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് 33കാരനായ താരത്തിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങറ്റം കുറിക്കുകയാണെങ്കില്‍ ഒരു അപൂര്‍വ റെക്കോഡും താരത്തിന് സ്വന്തമാക്കാന്‍ സാധിക്കും. 2000ന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരമാകാനാണ് സാരാന്‍ഷിന് സാധിക്കുക. നിലവില്‍ 33 വയസും 119 ദിവസവും സരന്‍ഷ് ജെയിനിന്റെ പ്രായം.സാരാന്‍ഷ് ജെയിന്‍- Photo: Navbarattimes

2000ന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരങ്ങശള്‍

(താരം, വയസ്, എതിരാളി, വര്‍ഷം)

സാബ കരീം – 32 വയസും 362 ദിവസം VS ബംഗ്ലാദേശ് – 2000

സമീര്‍ ദിഗെ 32 വയസും 161 ദിവസം VS ഓസ്‌ട്രേലിയ – 2001

സൂര്യകുമാര്‍ യാദവ് – 32 വയസും 148 ദിവസം VS ഓസ്ട്രേലിയക്കെതിരെ – 2023

നമന്‍ ഓജ – 32 വയസും 39 ദിവസം VS ശ്രീലങ്ക – 2015

രജത് പാടിദാര്‍ – 30 വയസും 246 ദിവസവും VS ഇംഗ്ലണ്ടിനെതിരെ – 2024

അതേസമയം സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും ബാറ്റര്‍ സായ് സുദര്‍ശനും പരിക്ക് പൂര്‍ണമായി മാറിയിട്ടില്ല. ഓള്‍റൗണ്ടര്‍ വാഷിങ്ടണ് സുന്ദറിന് ആദ്യ മത്സരത്തില്‍ ഇടം നേടാന്‍ സാധിച്ചില്ല. മാത്രമല്ല സ്‌ക്വാഡില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും തിരിച്ചെത്തിയിട്ടുണ്ട്.

ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദറിന് ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തിരിക്കേണ്ടിവന്നതോടെയാണ് സരാന്‍ഷിന് അവസരം ലഭിച്ചത്. സുന്ദര്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ബി.സി.സിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിലെ വിജയത്തിന് ശേഷമാണ് ഇന്ത്യ ലങ്കന്‍ പര്യടനത്തിന് തയ്യാറെടുക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍*, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, ജസ്പ്രീത് ബുംറ*, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍

* പരിക്ക് പൂര്‍ണമായി മാറാത്ത താരങ്ങള്‍

Content Highlight: Saransh Jain could set a rare record if he makes his Test debut for India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more