സിനിമക്ക് ലോകഃ എന്ന പേര് സജസ്റ്റ് ചെയ്തത് ഗാനരചയിതാവ് വിനായക് ശശികുമാറാണെന്ന് ശാന്തി ബാലചന്ദ്രന്‍. സിനിമക്ക് ഏറ്റവും അനിയോജ്യമായ പേരായിരുന്നു അതെന്നും ശാന്തി പറഞ്ഞു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അവര്‍.
‘സിനിമയുടെ പേരിനെ പറ്റി കുറേ നാള്‍ നമ്മള്‍ ഡിസ്‌കസ് ചെയ്തിരുന്നു. പല ഓപ്ഷന്‍സുണ്ടായിരുന്നു. ചിലത് ചില ആളുകള്‍ക്ക് ഇഷ്ടപ്പെടും, മറ്റ് ആളുകള്‍ക്ക് ഇഷ്ടപ്പെടില്ല. എല്ലാവരും അക്‌സപ്റ്റ് ചെയ്യുന്ന ഒരു ടൈറ്റില്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടായിരുന്നില്ല.
സിനിമയില്‍ വിനായക് ശശികുമാറാണ് ശോക മൂകമേ എന്ന പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ആ സമയത്ത് സിനിമയ്ക്ക് പേര് കിട്ടിയിട്ടില്ല എന്ന ചര്‍ച്ച നടക്കുകയാണ്. അപ്പോള്‍ വിനായകാണ് ലോക എന്ന പേര് സജസ്റ്റ് ചെയ്തത്. അത് എല്ലാവര്‍ക്കും ക്ലിക്കായി. അതൊരു പെര്‍ഫെക്ട് നെയിമായിരുന്നു. പ്രേക്ഷകരുടെ മുന്നിലേക്ക് നമ്മള്‍ ഒരു ലോകം ഇന്‍ട്രൊഡ്യൂസ് ചെയ്യുകയാണെല്ലോ,’ ശാന്തി പറയുന്നു.
കൊത്ത ഷൂട്ട് ചെയ്യുന്ന സമയത്താണ് നിമിഷ് ദുല്‍ഖറിനോട് ഈ പ്രൊജക്റ്റിന്റെ കാര്യം പറഞ്ഞതെന്നും ഡൊമനിക്കാണ് പിന്നീട് കഥ അദ്ദേഹത്തിന്റെ അടുത്ത് പോയി വിവരിച്ച് കൊടുത്തതെന്നും ശാന്തി പറഞ്ഞു. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനി ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ നടക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
250 കോടി കളക്ഷനും കടന്ന് ബോക്സ് ഓഫീസില്‍ അത്ഭുതം സൃഷ്ട്ടിക്കുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലോകഃ വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തെ ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ നസ്‌ലെന്‍, ച്ന്തു സലിംകുമാര്‍, സാന്‍ഡി, അരുണ്‍ കുര്യന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
Content highlight: Santhy Balachandran says that lyricist Vinayak Sasikumar suggested the name Lokah for the film