അഭിനയവും എഴുത്തും താന്‍ ഒരുപോലെ ആസ്വദിക്കാറുണ്ടെന്ന് ശാന്തി ബാലചന്ദ്രന്‍. എഴുത്തില്‍ നമ്മളൊരു ക്രിയേറ്റര്‍ ആയാണ് നില്‍ക്കുന്നതെന്നും കഥ വികസിച്ച് വരുന്ന ഘട്ടം ഭയങ്കര എക്‌സൈറ്റിങ് ആണെന്നും ശാന്തി പറയുന്നു.
മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായി മാറിയ ലോകഃയുടെ കോ റൈറ്ററായിരുന്നു ശാന്തി ബാലചന്ദ്രന്‍. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ശാന്തി.
‘കഥ വികസിച്ച് വരുന്ന ഘട്ടം എക്‌സൈറ്റിങ്ങാണ്. പിന്നെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റ്‌സും കൂടിയിരുന്ന് അതിനെ മുന്നോട്ട് കൊണ്ടുപോവുന്ന ഘട്ടമുണ്ട്. ലോകയില്‍ 360 ഡിഗ്രി വ്യൂ ആണ് എനിക്ക് കിട്ടിയത്. ഒരു ആശയം സ്‌ക്രീനില്‍ എത്തുന്നത് വരെയുള്ള ഘട്ടങ്ങള്‍ അടുത്ത് നിന്ന് മനസിലാക്കാന്‍ പറ്റി. അഭിനയത്തില്‍, ഒരു വശം മാത്രമേ മനസ്സിലാക്കാന്‍ പറ്റൂ,’ ശാന്തി ബാലചന്ദ്രന്‍ പറയുന്നു.
ഡൊമനിക് അരുണ്‍ ഒരുക്കിയ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര ആഗോളതലത്തില്‍ 300 കോടി സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ തുടരും, എമ്പുരാന്‍ എന്നീ സിനിമകളുടെ കളക്ഷന്‍ റെക്കോഡാണ് കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം തകര്‍ത്തത്. കേരളത്തിലും അന്യഭാഷകളിലും തരംഗം സൃഷ്ടിക്കാന്‍ ലോകഃക്ക് സാധിച്ചിരുന്നു.
Content highlight: Santhy Balachandran says she enjoys acting and writing equally