നിരവധി സിനിമകളുടെ ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് സന്തോഷ് തുണ്ടിയിൽ. 1998ൽ പുറത്തിറങ്ങിയ ഷാറൂഖ് ഖാൻ ചിത്രം കുച്ച് കുച്ച് ഹോത്താ ഹേ, 2006ലെ ഹൃത്വിക് റോഷൻ ചിത്രമായ കൃഷ് തുടങ്ങി ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മോഹൻലാൽ ചിത്രമായ ദേവദൂതൻ്റെയും ക്യാമറ ചലിപ്പിച്ചത് സന്തോഷ് തുണ്ടിയിലാണ്.
ഇപ്പോൾ ‘കുച്ച് കുച്ച് ഹോത്താ ഹേ’ എന്ന സിനിമയിലെ ഷാരൂഖ് ഖാൻ ഓടിവരുന്ന ഐകോണിക് സീൻ ഷൂട്ട് ചെയ്ത ഓർമ്മകൾ പങ്കുവെക്കുകയാണ് സന്തോഷ്. ദി ക്യൂ വിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ്.
സന്തോഷ് തുണ്ടിയിൽ.ETV.Bharath
‘ഊട്ടിയിലായിരുന്നു സെറ്റ് ഇട്ടിരുന്നത്. ഷാരൂഖിന്റെ ഐകോണിക് ഷോട്ടിനെക്കുറിച്ച് പറയുമ്പോൾ, അന്ന് അകേല ക്രെയ്ൻ എന്ന ഒരു ക്രെയ്ൻ കൊണ്ടുവന്നു. ഇന്ത്യയിൽത്തന്നെ ആദ്യമായിട്ടാണ് അന്ന് അത് കൊണ്ടുവരുന്നത്. അത് ഉപയോഗിച്ചാണ് മണിരത്നം ‘ഛയ്യ ഛയ്യ’ എന്ന പാട്ട് ഷൂട്ട് ചെയ്തത്. ഞങ്ങളുടെ ഷൂട്ട് കഴിഞ്ഞ ഉടനെ അത് ഷൂട്ട് ചെയ്യാനായി അവർ അവിടെ വെയ്റ്റിംഗ് ആയിരുന്നു. അന്ന് ഇന്ത്യയിൽ ആർക്കും ഈ ക്രെയ്നിനെപ്പറ്റി അറിയില്ലായിരുന്നു.
അസോസിയേറ്റ് ഡയറക്ടർ നിഖിൽ അദ്വാനിയും ഞാനും മുന്നിൽ ഷോട്ട് എടുക്കാനായി നടക്കുകയായിരുന്നു. കുറച്ച് പിറകിലായി ഷാരൂഖ് നടന്നുവരുന്നുണ്ട്.
കുച്ച് കുച്ച് ഹോത്താ ഹേ.Photo:X.com
ആദ്യമായി ഈ ക്രെയ്ൻ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും തെറ്റ് സംഭവിച്ചാലോ എന്ന് നിഖിലിന് നല്ല പേടിയുണ്ടായിരുന്നു. ഷാരൂഖ് ആണെങ്കിൽ നന്നായി ഓടുകയും വേണം. തെറ്റിയാൽ റീടേക്ക് ചെയ്ത് വെറുതെ ടെൻഷൻ ഉണ്ടാക്കേണ്ടല്ലോ എന്ന് ഓർത്ത് നല്ല പേടിയായിരുന്നു അന്ന്.
അങ്ങനെ നിഖിൽ പേടിയോടെ, ‘സന്തോഷേ, ഇത് ഒറ്റ ടേക്കിൽ ഓക്കെയാകുമോ?’ എന്ന് എന്നോട് ചോദിച്ചു. ഷാരൂഖ് ഖാൻ ഇത് പുറകിൽനിന്ന് കേട്ടു. ഷാരൂഖ് വളരെ സഹകരണമനോഭാവമുള്ള നല്ലൊരു ആക്ടറാണ്. അപ്പോൾ ഇത് കേട്ടിട്ട് ഷാരൂഖ് വന്ന് എന്നോട് പറഞ്ഞു: ‘സന്തോഷ് പേടിക്കേണ്ട, എത്ര പ്രാവശ്യം വേണമെങ്കിലും ഞാൻ ഓടാൻ തയ്യാറാണ്’ എന്ന്. അങ്ങനെ ആ ഷോട്ട് ഞങ്ങൾ നന്നായി എടുത്തു, ഒരുപാട് റീടേക്കുകൾ ഇല്ലാതെതന്നെ ഷൂട്ട് ചെയ്ത് തീർക്കാൻ സാധിച്ചു,’ സന്തോഷ് ഓർത്തെടുത്തു.
Content Highlight: Santhosh Thundiyil talks abhout sharook khan in kuch kuch hota hai movie