| Monday, 25th December 2017, 10:00 am

'പുലിമുരുകനില്‍ ലാലേട്ടനൊപ്പം പുലിയെങ്കില്‍ മാസ്റ്റര്‍ പീസില്‍ മമ്മൂക്കയ്‌ക്കൊപ്പം സിംഹം';ആദ്യ ദിവസത്തെ കളക്ഷനില്‍ മാസ്റ്റര്‍ പീസ് റെക്കോഡ് തകര്‍ത്തെന്ന് സന്തോഷ് പണ്ഡിറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രം മാസ്റ്റര്‍ പീസ് റെക്കോഡുകള്‍ തിരുത്തുമെന്ന് നേരത്തെ സന്തോഷ് പണ്ഡിറ്റ് പ്രവചിച്ചിരുന്നു. അത് ശരിയായിരിക്കുന്നവെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ആദ്യദിവസത്തെ കളക്ഷനില്‍ ഇന്നു വരെ പുറത്തിറങ്ങിയ എല്ലാ സിനിമകളുടെയും റെക്കോഡ് മാസ്റ്റര്‍ പീസ് തകര്‍ത്തെന്നും പണ്ഡിറ്റ് പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം.

” ചിത്രത്തിന്റെ നിര്‍മാതാക്കളായ റോയല്‍ സിനിമാസ് പുറത്തിറക്കിയ കണക്കു പ്രകാരം ഫസ്റ്റ് ഡേ 5.11 കോടി നേടി. ആദ്യ മൂന്ന് ദിനങ്ങളില്‍ 10 കോടിയലധികം കളക്ട് ചെയ്തത്രേ”.

മാത്രമല്ല പുലിമുരുകനില്‍ ലാലേട്ടനൊപ്പം പുലി ഉണ്ടെങ്കില്‍ മാസ്റ്റര്‍ പീസില്‍ മമ്മൂക്കയോടൊപ്പം ഒരു സിംഹം (സന്തോഷ് പണ്ഡിറ്റ്) ഉണ്ടെന്ന പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ലല്ലോ എന്നും താരം ചോദിക്കുന്നു.

നേരത്തെ മൂന്നു ദിവസം കൊണ്ട് ചിത്രം 10 കോടി നേടിയെന്ന് മമ്മൂട്ടിയും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more