| Thursday, 19th December 2013, 10:45 am

ലൈംഗിക പീഡനക്കേസില്‍ സന്തോഷ് മാധവന് 8 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]എറണാകുളം: ലൈംഗിക പീഡനക്കേസില്‍ വിവാദ സ്വാമി സന്തോഷ് മാധവന് 8 വര്‍ഷം തടവ് വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശരിവെക്കുകയായിരുന്നു.

അതേസമയം ഒരു കേസില്‍ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ മേല്‍ക്കോടതി റദ്ദാക്കി. രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ 8 വര്‍ഷം വീതം പതിനാറ് വര്‍ഷമായിരുന്നു കീഴ്‌ക്കോടതി ശിക്ഷ വിധിച്ചത്.

എന്നാല്‍ ഒരു പെണ്‍കുട്ടി വിചാരണ വേളയില്‍ മൊഴി മാറുകയും മറ്റേ പെണ്‍കുട്ടി മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഒരു കേസില്‍ സന്തോഷ് മാധവനെ വെറുതെ വിടുകയായിരുന്നു.

പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന രംഗങ്ങള്‍ സന്തോഷ് മാധവന്‍ തന്നെ വീഡിയോയായി ചിത്രീകരിച്ചെങ്കിലും ഇതിന്റെ ആധികാരിതയെ കുറിച്ച് സംശയമുള്ളതിനാല്‍ കോടതി അത് തെളിവായി സ്വകരിച്ചിരുന്നില്ല.

Latest Stories

We use cookies to give you the best possible experience. Learn more