അന്യന് ശേഷം വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന “ഐ” യില്‍ സാമന്തയ്ക്ക് പകരം മദരാശി പട്ടണം ഫെയിം ആമി ജാക്‌സണ്‍ നായികയായേക്കും. സുരേഷ് ഗോപിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായ ശിവാജി ഗണേഷന്റെ മകന്‍ രാംകുമാര്‍ “ഐ” യില്‍ അഭിനയിക്കുന്നുണ്ട്. രാംകുമാറിന്റെ ആദ്യ ചിത്രം കൂടിയാണിത്.
മലയാളിയായ ആര്യ നായകനായി അഭിനയിച്ച മദരാശി പട്ടണത്തിലൂടെയാണ് ആമി ജാക്‌സണ്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം “വിണ്ണൈതാണ്ടി വരുവായാ” യുടെ ഹിന്ദി പതിപ്പ് ഏക് ഥാ ദീവാനായിലും ആമിയായിരുന്നു നായിക. ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച മലയാളിപ്പെണ്‍കുട്ടിയെ ഇന്ത്യന്‍ വിദേശപ്പെണ്‍കുട്ടിയായി ഹിന്ദിയില്‍ ആമി ചെയ്തു. തമിഴില്‍ വിക്രം നായകനാകുന്ന താണ്ഡവം, തെലുങ്കില്‍ യെവദു എന്നിവയാണ് ആമിയുടേതായി ഇറങ്ങാനുള്ള പുതിയ ചിത്രങ്ങള്‍.
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് സിനിമാട്ടോഗ്രാഫര്‍ പി. സി. ശ്രീനിവാസാണ് ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം “കോ” യുടെ തിരക്കഥാകൃത്ത് സുബയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.