| Wednesday, 25th February 2026, 3:26 pm

ഒരു സിനിമയില്‍ നിന്നും കിട്ടുന്ന പണം കൊണ്ട് എത്ര ചിത്രത്തിന് നോ പറയാന്‍ പറ്റും എന്നാണ് ഞാന്‍ നോക്കാറുള്ളത്: സഞ്ജു ശിവറാം

അശ്വിന്‍ രാജേന്ദ്രന്‍

2012 ല്‍ ഗിരീഷ് മനോ സംവിധാനം ചെയ്ത ‘നി കൊ ഞാ ചാ’ യിലൂടെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച അഭിനേതാവാണ് സഞ്ജു ശിവറാം. പിന്നീട് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് 2013 ല്‍ തിയേറ്ററുകളിലെത്തി വന്‍ വിജയമായി മാറിയ 1983യിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ മലയാള ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഹലോ നമസ്‌തേ, അച്ചായന്‍സ്, തരംഗം, മാസ്റ്റര്‍ പീസ്, ഒരു കുട്ടനാടന്‍ ബ്ലോഗ്, റോഷാര്‍ക്ക് തുടങ്ങിയവ താരം ഭാഗമായ ചിത്രങ്ങളില്‍ ചിലതാണ്.

സഞ്ജു ശിവറാം. Photo: Manorama online

മലയാളത്തില്‍ സയന്‍സ്-ഫിക്ഷന്‍ ചിത്രങ്ങളുടെ എക്‌സ്പിരിമെന്റിന് പേരുകേട്ട കൃഷാന്ദ് സംവിധാനം ചെയ്യുന്ന മസ്തിഷ്‌ക മരണമാണ് താരത്തിന്റെതായി പുറത്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് മാഡിസം ഡിജിറ്റല്‍ എന്ന യൂട്യൂബ് ചാനലിന് താരം നല്‍കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

എങ്ങനെയാണ് ഒരു കഥ കേട്ട് ആ കഥാപാത്രം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം. ‘ഒരു കഥ കേള്‍ക്കുമ്പോള്‍ അതിലെ കഥാപാത്രം എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ടോ എന്നെ ഇന്‍ഫ്‌ളുവെന്‍സ് ചെയ്യിക്കുന്നുണ്ടോ എന്നാണ് നോക്കാറുളളത്. ‘1000 ബേബീസ്’എന്ന വെബ് സിരീസിന്റെ കഥ കേട്ടപ്പോള്‍ എനിക്ക് ആ കഥാപാത്രത്തോടുള്ള എക്‌സൈറ്റ്‌മെന്റ് കണ്ടിട്ടാണ് സംവിധായകന്‍ എന്നെ അതിലേക്ക് കാസ്റ്റ് ചെയ്യുന്നത്.

റോഷാക്കിന്റെ കഥ കേട്ടപ്പോഴും പാച്ചുവും അത്ഭുതവിളക്കുമെല്ലാം അങ്ങനെയായിരുന്നു. ഞാന്‍ അതുവരെ ചെയ്യാത്ത ഒരു കഥാപാത്രം അഖില്‍ സത്യന്‍ എന്നോട് പറഞ്ഞപ്പോള്‍ എനിക്ക് രസമായിട്ട് തോന്നി. ഈ ഘടകങ്ങളെല്ലാം നമ്മളെ ഇന്‍ഫ്‌ളുവെന്‍സ് ചെയ്യുന്നുണ്ട്. എന്നാല്‍ അടുപ്പിച്ച് വിഷന്‍ ഇല്ലാത്ത കഥകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ എക്‌സൈറ്റ്‌മെന്റെല്ലാം പോയോ എന്ന് നമുക്ക് തോന്നും പക്ഷേ അത് നമ്മുടെ കുഴപ്പമായിരിക്കില്ല. കഥയുടെ പ്രശ്‌നമായിരിക്കും. അതുകൊണ്ട് തന്നെ ഒരു ചിത്രത്തില്‍ അഭിനയിച്ച് കിട്ടുന്ന പണം കൊണ്ട് ഇഷ്ടപ്പെടാത്ത എത്ര ചിത്രങ്ങള്‍ക്ക് നോ പറയാം എന്നാണ് ഞാന്‍ ആലോചിക്കാറുള്ളത്,’ സഞ്ജു പറഞ്ഞു.

മസ്തിഷ്‌ക മരണo. Photo: The Hindu

2040കളില്‍ സെറ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് മസ്തിഷ്‌ക മരണമെന്നും കൃഷാന്ദ് എന്ന ഡയറക്ടര്‍ കണ്ടിട്ടുള്ള ലോകവും കേട്ടിട്ടുള്ള ലോകവും എല്ലാം കൂടെ ചേര്‍ത്തിട്ടുള്ള ഒരു അനുഭവമായിരിക്കും ചിത്രമെന്നും താരം പറഞ്ഞു. ലൈഫ് കൂടുതല്‍ ഡിജിറ്റലാവുകയും എ.ഐ അടക്കം നമ്മുടെ എല്ലാ കാര്യങ്ങളും ഓട്ടോമാറ്റഡ് ആവുന്ന ഒരു കാലഘട്ടത്തിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്നും ഇത് നമ്മളെ എങ്ങനെയാണ് ബാധിക്കുന്നതെന്നുമുള്ള ചിന്തയാണ് ചിത്രത്തിലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Sanju Sivara talks about how he select characters and his new movie masthishka maranam

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more