| Friday, 21st August 2026, 9:51 pm

രാജുവേട്ടന്റെ എനർജി നമുക്ക് മാച്ച് ചെയ്യാൻ പറ്റില്ല: സഞ്ജു ശിവറാം

നന്ദന. ടി

2012-ൽ പുറത്തിറങ്ങിയ നി കൊ ഞാ ചാ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന നടനാണ് സഞ്ജു ശിവറാം. പിന്നീട് ഹലോ നമസ്തേ, അച്ചായൻസ്, 1000 ബേബീസ്, മസ്തിഷ്ക മരണം, ഐ നോബഡി എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൃഷാദ് സംവിധാനം ചെയ്ത ദി ക്രോണിക്കിൾസ് ഓഫ് ദ 4.5 ഗ്യാങ് എന്ന വെബ് സീരീസിലെ അഭിനയത്തിന് മികച്ച നടനുള്ള നെക്സ ഇന്ത്യ സ്ട്രീമിംഗ് അവാർഡും ഈയിടെ സഞ്ജു ശിവറാം കരസ്ഥമാക്കിയിരുന്നു. ഓണം റിലീസായി തിയേറ്ററുകളിൽ എത്തുന്ന പൃഥ്വിരാജ് ചിത്രം ഖലീഫയിൽ സമദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്

ദി ഷോസ്ക്കേപ്പ് ജേർണൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പൃഥ്വിരാജിനൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സഞ്ജു ശിവറാം.

സഞ്ജു ശിവറാം. Photo. Screen grab/ Youtube

ഒരു സിനിമയിൽ മികച്ച കഥാപാത്രങ്ങളുടെ കൂടെ അഭിനയിക്കുമ്പോൾ, യുദ്ധക്കളത്തിൽ തന്നേക്കാൾ മികച്ചൊരു പോരാളിയോട് പോരാടുന്നതുപോലെയാണ് തോന്നുന്നതെന്ന് പറയുകയാണ് സഞ്ജു ശിവറാം.

‘നല്ല ആക്ടേഴ്സിന്റെ കൂടെ അഭിനയിക്കുക എന്ന് പറയുന്നത് ശരിക്കും യുദ്ധം ചെയ്യാൻ നിൽക്കുന്നതുപോലെയാണ്. കാരണം യുദ്ധത്തിന് ഇറങ്ങുന്ന ഒരാൾക്ക് എതിരെ നിൽക്കുന്നത് തന്നേക്കാൾ ഗംഭീരമായ, ശക്തനായ ഒരു പോരാളിയാവാനാണ് ഇഷ്ടം. അതുപോലെ സിനിമയിലും മികച്ച അഭിനേതാക്കളുടെ കൂടെ അഭിനയിക്കുക എന്നത് വലിയൊരു ചാലഞ്ച് ആണ്. അതൊരു പ്രത്യേക രസമാണ്. അവരുടെ എനർജി നൂറു ശതമാനം ആവുമ്പോൾ കൂടെ അഭിനയിക്കുന്ന നമ്മുടെ എനർജിയും ഒട്ടും കുറയില്ല. അവിടെ ആ കഥാപാത്രവുമായുള്ള നമ്മുടെ കമ്മ്യൂണിക്കേഷൻ ഒക്കെ ഭയങ്കര രസമായിരിക്കും,’ നടൻ പറഞ്ഞു.

എതിരേ നിൽക്കുന്ന അഭിനേതാവ് മികച്ച രീതിയിൽ ചെയ്യുമ്പോൾ അത് കൂടെയുള്ളവർക്കും ഗുണകരമാകുമെന്ന് സഞ്ജു വ്യക്തമാക്കുന്നു. അഭിനയത്തിന്റെ കാര്യത്തിൽ നടൻ പൃഥ്വിരാജിന്റെ എനർജി ലെവലിനൊപ്പം എത്തുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.

‘എതിരെ അഭിനയിക്കുന്നവർ അവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ ചെയ്യുമ്പോൾ അത് നമുക്കും ഗുണം ചെയ്യും. അതുപോലെയാണ് രാജുവേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ. അദ്ദേഹത്തിന്റെ എനർജി ലെവൽ മാച്ച് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാണ്,’ സഞ്ജു ശിവറാം പറഞ്ഞു.

Content Highlight: Sanju Shivaram talks about prithviraj

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more