| Thursday, 12th February 2026, 10:06 pm

അരങ്ങേറ്റത്തിലെ സഞ്ജുവിന്റെ വെടിക്കെട്ട്; സൂപ്പര്‍ നേട്ടത്തില്‍ മുരളി വിജയ്ക്കൊപ്പം!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യ നമീബിയയെ നേരിടുകയാണ്. ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടരുന്ന നമീബിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തിട്ടുണ്ട്. സെയ്ന്‍ ഗ്രീനും മലന്‍ ക്രൂഗറുമാണ് ക്രീസിലുള്ളത്.

ലോറന്‍ സ്റ്റീന്‍കാമ്പ് (29 പന്തില്‍ 20), ജാന്‍ ഫ്രൈലിങ്ക് (15 പന്തില്‍ 22), നിക്കോള്‍ ലോഫ്റ്റി-ഈറ്റണ്‍ (13 പന്തില്‍ 13), ജെറാര്‍ഡ് ഇറാസ്മസ് (11 പന്തില്‍ 18), ജെ.ജെ സ്മിറ്റ് (രണ്ട് പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേലും അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഓപ്പണറായി ഇറങ്ങിയ താരം എട്ട് പന്തില്‍ 22 റണ്‍സെടുത്താണ് താരം മടങ്ങിയത്. 275.00 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് നാട്ടിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്. മൂന്ന് സിക്സും ഒരു ഫോറും അടക്കമായിരുന്നു താരം ബാറ്റേന്തിയത്.

ഈ ഇന്നിങ്സോടെ സഞ്ജു ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി. ടി – 20 ലോകകപ്പ് അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന എന്ന പട്ടമാണ് താരം തന്റെ അക്കൗണ്ടിലെത്തിച്ചത്. മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റിങ് ബാറ്റര്‍ മുരളി വിജയ്ക്കൊപ്പമാണ് 31 കാരന്‍. ഇരുവര്‍ക്കും അരങ്ങേറ്റ ഇന്നിങ്‌സില്‍ മൂന്ന് സിക്‌സുകളാണുള്ളത്.

ടി – 20 ലോകകപ്പ് അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച ഇന്ത്യന്‍ താരങ്ങള്‍, എണ്ണം

സഞ്ജു സാംസണ്‍ – 3

മുരളി വിജയ് – 3

രോഹിത് ശര്‍മ – 2

ഇര്‍ഫാന്‍ പത്താന്‍ – 2

വിരാട് കോഹ്ലി – 2

റിഷബ് പന്ത് – 2

മത്സരത്തില്‍ ഇഷാന്‍ കിഷനും ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. ഇഷാന്‍ 24 പന്തില്‍ 61 റണ്‍സെടുത്തപ്പോള്‍ ഹര്‍ദിക് 28 പന്തില്‍ 52 റണ്‍സെടുത്തു. ഒപ്പം ശിവം ദുബെ (16 പന്തില്‍ 23), തിലക് വര്‍മ (21 പന്തില്‍ 25) സംഭാവന ചെയ്തു.

നമീബിയക്കായി ജെറാഡ് ഇറാസ്മസ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ബെര്‍ണാര്‍ഡ് ഷോള്‍ട്ട്, ജെ.ജെ. സ്മിറ്റ്, ബെന്‍ ഷികോംങ്ങോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Content Highlight: Sanju Samson tops the list of most 6s for India in T20 World Cup debut Innings along with Murali Vijay

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more