| Monday, 16th March 2026, 7:48 pm

ഇതുവരെ നടക്കാത്ത സിറ്റുവേഷന്‍, ഗ്രൗണ്ടിലിറങ്ങിയാല്‍ ഇമോഷന്‍സ് ഉണ്ടാകില്ല; രാജസ്ഥാനുമൊത്തുള്ള മത്സരത്തെക്കുറിച്ച് സഞ്ജു സാംസണ്‍

ശ്രീരാഗ് പാറക്കല്‍

ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ഓപ്പണറും മലയാളിയുമായ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു. വരാനിരിക്കുന്ന ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടാനൊരുന്നതിനെ കുറിച്ച് ചെന്നൈ താരമായ സഞ്ജു സംസാരിച്ചിരുന്നു. രാജസ്ഥാനെതിരെ കളിക്കുന്ന ഒരു സിറ്റുവേഷന്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും എന്നിരുന്നാലും ഗ്രൗണ്ടിനകത്ത് ഇറങ്ങിയാല്‍ ഇമോഷന് സ്ഥാനമില്ലെന്നും മുന്‍ രാജസ്ഥാന്‍ നായകന്‍ പറഞ്ഞു.

സഞ്ജു സാംസണ്‍

‘രാജസ്ഥാനെതിരെ കളിക്കുന്ന ഒരു സിറ്റുവേഷന്‍ ഇതുവരെ ഉണ്ടായിട്ടില്ല, പക്ഷെ ഗ്രൗണ്ടിനകത്ത് ഇറങ്ങിയാല്‍ ഇമോഷന്‌സ് ഉണ്ടാകില്ല. രാജസ്ഥാന്‍ സഹ താരങ്ങള്‍ക്കും മാനേജ്‌മെന്റിനും വലിയ റസ്പക്ട ഉണ്ട്. എല്ലാവര്‍ക്കും ഒരു സമയമുണ്ടാകും, രാജസ്ഥാനിലുണ്ടായിരുന്ന എന്റെ സമയം കഴിഞ്ഞെന്ന് വിശ്വസിച്ചാണ് ഞാന്‍ അവിടെ നിന്ന് മുന്നോട്ട് പോയത്. പുതിയ യാത്രയില്‍ വലിയ എക്‌സൈറ്റ്‌മെന്റ് ഉണ്ട്. രാജസ്ഥാന്‍ എതിരാളിയായി വന്നാല്‍ സന്തോഷത്തോടെ കളിക്കും,’ സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

സഞ്ജു സാംസണ്‍

അതേസമയം ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

ഇനി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ ആരാധകരില്‍ ഭൂരിഭാഗവും കാത്തിരിക്കുന്നത് മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തിനാണ്. വമ്പന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും പരസ്പരം ഏറ്റുമുട്ടാനിരിക്കുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

വമ്പന്‍ മാറ്റങ്ങള്‍ വരുത്തിയാണ് ടീമുകള്‍ കളത്തിലിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സൂപ്പര്‍ താരം സഞ്ജു സാംസണെ ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ചെന്നൈയില്‍ നിന്ന് സാം കറനെയും രവീന്ദ്ര ജഡേജയെയും ട്രേഡ് ചെയ്യുകയുണ്ടായി. ഇതു തന്നെയാണ് ഇരു ടീമുകളും തമ്മിലുള്ള ഓപ്പണിങ് ക്ലാഷിന്റെ പ്രത്യേകതയും.

Content Highlight: Sanju Samson Talking About Rajasthan VS Chennai Match In IPL 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more