| Wednesday, 12th March 2025, 4:28 pm

ധോണിയുമായി സമയം പങ്കിടാന്‍ സഞ്ജു ചെയ്തത്... ജിയോ ഹോട്‌സ്റ്റാറിന്റെ അഭിമുഖത്തില്‍ സംസാരിച്ച് സഞ്ജു!

സ്പോര്‍ട്സ് ഡെസ്‌ക്

2025 മാര്‍ച്ച് 22നാണ് ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഐ.പി.എല്‍ ആരംഭിക്കുന്നത്. ഇതോടെ എല്ലാ താരങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസിയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആരാധകരുടെ ഫേവറേറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന ടീമാണ് മലയാളി താരം സഞ്ജു സാംസണ്‍നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.

ഇപ്പോള്‍ ഐ.പി.എല്ലിന് മുന്നോടിയായി ജിയോ ഹോട്‌സ്റ്റാറില്‍ നടന്ന സ്റ്റാര്‍സ് എന്ന പരിപാടിയില്‍ എം.എസ്. ധോണിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് സഞ്ജു പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. എല്ലാ യുവ ക്രിക്കറ്റ് താരങ്ങളുടേയും സ്വപ്‌നമാണ് ധോണിയുടെ കൂടെ സമയം ചെലവഴിക്കുന്നതെന്നും, എന്നാല്‍ 2020ല്‍ ഷാര്‍ജയില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ചെന്നൈയോട് വിജയിച്ചപ്പോഴാണ് തനിക്ക് ധോണിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചതെന്നാണ് സഞ്ജു പറഞ്ഞത്.

‘എല്ലാ യുവ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരെയും പോലെ, ഞാന്‍ എപ്പോഴും എം.എസ്. ധോണിയുടെ കൂടെ ആയിരിക്കാന്‍ ആഗ്രഹിച്ചിരുന്നു. സി.എസ്.കെയ്ക്കെതിരെ ഞങ്ങള്‍ കളിക്കുന്ന എല്ലാ സമയവും, അദ്ദേഹത്തോട് ഇരുന്ന് സംസാരിക്കാനും അദ്ദേഹം കാര്യങ്ങള്‍ എങ്ങനെ ചെയ്യുന്നുവെന്ന് ചോദിക്കാനും ഞാന്‍ ആഗ്രഹിച്ചു. യുവ ക്രിക്കറ്റര്‍മാരുടെ സ്വപ്‌നമാണത്.

അദ്ദേഹത്തിന്റെ ഒപ്പം സമയം പങ്കിടാന്‍ ഞാന്‍ ഒരു വഴി കണ്ടെത്തി, സി.എസ്.കെയോട് ഒരു ഐ.പി.എല്‍ മത്സരം വിജയിക്കുകായിരുന്നു അത്. ഷാര്‍ജയില്‍ നടന്ന ഒരു മത്സരത്തില്‍ സി.എസ്.കെയോട് ഞാന്‍ കുറച്ച് റണ്‍സ് നേടി, മാത്രമല്ല മത്സരത്തിലെ താരവും ഞാന്‍ ആയിരുന്നു. അന്നുമുതലാണ് അദ്ദേഹത്തോട് കൂടുതല്‍ അടുക്കുന്നത്,’ ജിയോ ഹോട്‌സ്റ്റാറില്‍ നടന്ന സൂപ്പര്‍ സ്റ്റാര്‍സ് എന്ന പരിപാടിയില്‍ സഞ്ജു പറഞ്ഞു.

2020ല്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ചെന്നൈക്കെതിരെ 16 റണ്‍സിന്റെ വിജയമായിരുന്നു രാജസ്ഥാന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ 32 പന്തില്‍ 74 റണ്‍സ് നേടിയ സഞ്ജുവായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

അതേസമയം ഐ.പി.എല്ലിന്റെ പുതിയ പതിപ്പിലെ ആദ്യ മത്സരത്തില്‍ (മാര്‍ച്ച് 22ന്) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മാര്‍ച്ച് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാസ്ഥാന്റെ ആദ്യ മത്സരം.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരങ്ങള്‍

മാര്‍ച്ച് 23 vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഹൈദരാബാദ്

മാര്‍ച്ച് 26 vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഗുവാഹത്തി*

മാര്‍ച്ച് 30 vs ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുവാഹത്തി*

ഏപ്രില്‍ 5 vs പഞ്ചാബ് കിങ്‌സ് – മുല്ലാപൂര്‍

ഏപ്രില്‍ 9 vs ഗുജറാത്ത് ടൈറ്റന്‍സ് – അഹമ്മദാബാദ്

ഏപ്രില്‍ 13 vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ജയ്പൂര്‍*

ഏപ്രില്‍ 16 vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – ദല്‍ഹി

ഏപ്രില്‍ 19 vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ജയ്പൂര്‍*

ഏപ്രില്‍ 24 vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ബെംഗളൂരു

ഏപ്രില്‍ 28 vs ഗുജറാത്ത് ടൈറ്റന്‍സ് -ജയ്പൂര്‍*

മെയ് 1 vs മുംബൈ ഇന്ത്യന്‍സ് – ജയ്പൂര്‍*

മെയ് 4 vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – കൊല്‍ക്കത്ത*

മെയ് 12 vs ചെന്നൈ സൂപ്പര്‍ കിങ്‌സ് – ചെന്നൈ

മെയ് 16 vs പഞ്ചാബ് കിങ്‌സ് – ജയ്പൂര്‍*

* ഹോം മാച്ചുകള്‍

Content Highlight: Sanju Samson Talking About M.S Dhoni

We use cookies to give you the best possible experience. Learn more