ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് ടി-20 പരമ്പര സമനിലയില് അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില് ഇരുവരും രണ്ട് വീതം മാച്ചുകള് വിജയിക്കുകയും നിര്ണായകമായ സീരീസ് ഡിസൈഡര് മത്സരം മഴ മൂലം ഫലമില്ലാതെ അവസാനിക്കുകയും ചെയ്തതോടെയാണ് പരമ്പര സമനിലയില് അവസാനിച്ചത്.
ഇന്ത്യയുടെയും വെസ്റ്റ് ഇന്ഡീസിന്റെയും ബൗളര്മാര് അടിവാങ്ങിക്കൂട്ടിയ പരമ്പരയില് ബാറ്റര്മാര് കളം നിറഞ്ഞാടിയിരുന്നു. ബാറ്റര്മാര്ക്ക് അനുകൂലമായ പിച്ചിന്റെ സകല അഡ്വാന്റേജും മുതലാക്കിയ ബാറ്റര് റണ്ണടിക്കാന് മത്സരിക്കുകയും ചെയ്തു.
സ്ഥിരതയുടെ പേരില് നിരന്തരമായി വിമര്ശനങ്ങളേറ്റുവാങ്ങിയ സഞ്ജു സാംസണും ഈ പരമ്പരയില് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ പരമ്പരയില് ഏറ്റവുമധികം റണ്സ് നേടിയ നാലാമത് താരവും രണ്ടാമത് ഇന്ത്യന് താരവുമാണ് സഞ്ജു.
സഞ്ജു സാംസണ്. Photo: CSK
അഞ്ച് മത്സരത്തില് നിന്നുമായി 33.6 എന്ന മികച്ച ശരാശരിയിലും 195.34 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലും 168 റണ്സാണ് സഞ്ജു സ്വന്തമാക്കിയത്. ഒമ്പത് സിക്സറുകളും താരം ഈ പരമ്പരയില് സ്വന്തമാക്കിയിരുന്നു.
ഈ പരമ്പരയ്ക്ക് പിന്നാലെ ഒരു റെക്കോഡും താരം സ്വന്തമാക്കി. ഒരു കലണ്ടര് ഇയറില് ഏറ്റവുമധികം അന്താരാഷ്ടര ടി-20 സിക്സറുകള് നേടുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. വിന്ഡീസ് സൂപ്പര് താരം നിക്കോളാസ് പൂരന്റെ നേട്ടം പഴങ്കഥയാക്കിയാണ് സഞ്ജുവിന്റെ കുതിപ്പ്.
(താരം – ടീം – സിക്സര് – വര്ഷം എന്നീ ക്രമത്തില്)
സഞ്ജു സാംസണ് – ഇന്ത്യ – 41* – 2026*
നിക്കോളാസ് പൂരന് – വെസ്റ്റ് ഇന്ഡീസ് – 39 – 2024
മുഹമ്മദ് റിസ്വാന് – പാകിസ്ഥാന് – 38 – 2021
ഷായ് ഹോപ്പ് – വെസ്റ്റ് ഇന്ഡീസ് – 36 – 2026*
ഷായ് ഹോപ്പ് – വെസ്റ്റ് ഇന്ഡീസ് – 32 – 2025
സഞ്ജു സാംസണ് – ഇന്ത്യ – 31 – 2024
നിക്കോളാസ് പൂരന് – വെസ്റ്റ് ഇന്ഡീസ് – 30 – 2021
ഈ വര്ഷം ഇന്ത്യയ്ക്ക് ന്യൂസിലാന്ഡിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും മത്സരമുണ്ട് എന്നതിനാല് തന്നെ സഞ്ജുവിന്റെ സിക്സര് നേട്ടം ഇനിയും ഉയരുമെന്നുറപ്പാണ്.
ഒക്ടോബര് 22നാണ് ഇന്ത്യയുടെ ന്യൂസിലാന്ഡ് പര്യടനം ആരംഭിക്കുന്നത്. അഞ്ച് ടി-20കളില് ഇന്ത്യ ഈ പര്യടനത്തില് കളിക്കും.
ഇന്ത്യ സ്ക്വാഡ്
ശ്രേയസ് അയ്യര് (ക്യാപ്റ്റന്), അഭിഷേക് ശര്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്), വൈഭവ് സൂര്യവംശി, തിലക് വര്മ (വൈസ് ക്യാപ്റ്റന്), അക്സര് പട്ടേല്, ശിവം ദുബെ, നിതീഷ് കുമാര് റെഡ്ഡി, നമന് ധിര്, മായങ്ക് യാദവ്, പ്രിന്സ് യാദവ്, അര്ഷ്ദീപ് സിങ്, ഭുവനേശ്വര് കുമാര്, വരുണ് ചക്രവര്ത്തി, കുല്ദീപ് യാദവ്.
ടി-20 പരമ്പര
ആദ്യ മത്സരം: ഒക്ടോബര് 22 – ക്രൈസ്റ്റ് ചര്ച്ച്
രണ്ടാം മത്സരം: ഒക്ടോബര് 24 – ക്രൈസ്റ്റ് ചര്ച്ച്
മൂന്നാം മത്സരം: ഒക്ടോബര് 27 – വെല്ലിങ്ടണ്
നാലാം മത്സരം: ഒക്ടോബര് 30 – ഓക്ലാന്ഡ്
അവസാന മത്സരം: നവംബര് 1 – ഹാമില്ടണ്
Content Highlight: Sanju Samson ranks first among wicketkeepers for the most international T20 sixes hit in a single calendar year.