| Friday, 23rd October 2026, 7:37 am

മത്സരത്തില്‍ വലിയൊരു ക്രഡിറ്റ് നല്‍കേണ്ടത് അവനാണ്; തുറന്ന് പറഞ്ഞ് സഞ്ജു

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമന്‍ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തില്‍ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.

മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ താരം നമന്‍ ധിറിനെ പ്രശംസിച്ച് സഞ്ജു സംസാരിച്ചിരുന്നു. നമന്‍ ധിറിന് വലിയൊരു അംഗീകാരം നല്‍കണമെന്നും ഇന്ത്യക്കായി ചുരുക്കം മത്സരങ്ങളില്‍ കളിച്ച താരം നിര്‍ണായക ഘട്ടത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നും വിജയത്തിലേക്ക് നയിച്ചെന്നും സഞ്ജു പറഞ്ഞു.

‘നമന്‍ ധിറിന് വലിയൊരു അംഗീകാരം നല്‍കേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യക്കായി വെറും നാലോ അഞ്ചോ അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. എന്നിട്ടും നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനും സമ്മര്‍ദത്തിനിടയിലും മനസാന്നിധ്യം കൈവിടാതെ കളിക്കാനും ടീമിനെ വിലപ്പെട്ട ഒരു വിജയത്തിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന ഒരു താരമാണ് നമന്‍ ധിര്‍ എന്നതില്‍ സംശയമില്ല,’ മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ സഞ്ജു പറഞ്ഞു.

സഞ്ജു സാംസണ്‍ 33 പന്തില്‍ നാല് സിക്‌സും എട്ട് ഫോറും ഉല്‍പ്പെടെ 67 റണ്‍സടിച്ചപ്പോള്‍ 15 പന്തില്‍ പുറത്താകാതെ 42 റണ്‍സുമായാണ് ധിര്‍ കരുത്ത് കാട്ടിയത്. രണ്ട് സിക്‌സും അഞ്ച് ഫോറുമാണ് നമന്‍ നേടിയത്. മത്സരത്തിലെ താരം സഞ്ജുവായിരുന്നു. 28 പന്തില്‍ 42 റണ്‍സ് നേടിയ ശ്രേയസ് അയ്യരിന്റെയും 14 പന്തില്‍ 24 റണ്‍സ് നേടിയ അക്സര്‍ പട്ടേലിന്റെയും ഇന്നിങ്സുകളും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 40 പന്തില്‍ പുറത്താകാതെ 82 റണ്‍സാണ് താരം സ്വന്തമാക്കിയത്. 205.00 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

Content Highlight: Sanju Samson Praises Indian Allrounder Naman Dhir

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more