ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മൂന്നാം ടി-20 പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ (ഒക്ടോബര്‍ 27) വെല്ലിങ്ടണിലാണ് മത്സരം.
ഈ മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണെ ഒരു ഐതിഹാസിക നേട്ടവും കാത്തിരിക്കുന്നുണ്ട്. ഇതിനായി വേണ്ടതാകട്ടെ വെറും നാല് സിക്സറുകളും.
ഒരു കലണ്ടര്‍ ഇയറില്‍ 50 അന്താരാഷ്ട്ര ടി-20 സിക്സര്‍ നേടുന്ന ചരിത്രത്തിലെ ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് സഞ്ജു ലക്ഷ്യമിടുന്നത്.
സഞ്ജു സാംസണ്
(താരം – ടീം – സിക്സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ് – ഇന്ത്യ – 46* – 2026*
നിക്കോളാസ് പൂരന് – വെസ്റ്റ് ഇന്‍ഡീസ് – 39 – 2024
മുഹമ്മദ് റിസ്വാന് – പാകിസ്ഥാന് – 38 – 2021
ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 36 – 2026
ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 32 – 2025
സഞ്ജു സാംസണ് – ഇന്ത്യ – 31 – 2024
നിക്കോളാസ് പൂരന് – വെസ്റ്റ് ഇന്‍ഡീസ് – 30 – 2021
പരമ്പരയ്ക്ക് മുമ്പ് ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിന് ഒമ്പത് സിക്സറുകളായിരുന്നു വേണ്ടിയിരുന്നത്.
സഞ്ജു സാംസണ്. Photo: CSK/x.com
ആദ്യ മത്സരത്തില്‍ നാല് കൂറ്റന്‍ സിക്സറുകളുമായി കളം നിറഞ്ഞ സഞ്ജുവിന് രണ്ടാം മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. 17 പന്തില്‍ 14 റണ്‍സ് നേടിയ സഞ്ജുവിന് ഒരു സിക്സര്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തന്നെ സഞ്ജു ഈ നേട്ടത്തിലെത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യയ്ക്ക് വെല്ലിങ്ടണില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര നേടാം. അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ആതിഥേയര്‍ക്ക് വിജയം അനിവാര്യമാണ്.
Content highlight: Sanju Samson needs four more sixes to become the first wicketkeeper to hit 50 T20I sixes in in a calendar year.