ഐ.പി.എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ ആറാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ഈ മത്സരത്തിലെ യെല്ലോ ആര്‍മിയുടെ എതിരാളികള്‍. എസ്.ആര്‍.എച്ചിന്റെ തട്ടകമായ ഉപ്പള സ്റ്റേഡിയമാണ് വേദി.
ആദ്യ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടതിന് ശേഷം സെഞ്ച്വറിയടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണ്‍ തന്നെയാവും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പുറത്തെടുത്ത അതേ മികവ് തന്നെ വിക്കറ്റ് കീപ്പര്‍ ഈ മത്സരത്തിലും നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സഞ്ജു സാംസൺ. Photo: iplt20.com
മത്സരത്തിൽ മികച്ച പ്രകടനം നടത്തിയാല്‍ സഞ്ജുവിനെ കാത്ത് ഒരു നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമുണ്ട്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ആറാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കാനാണ് വിക്കറ്റ് കീപ്പര്‍ക്ക് സാധിക്കുക. ഇതിനായി മലയാളി താരത്തിന് വേണ്ടത് പത്ത് സിക്‌സുകളാണ്.
നിലവില്‍ സഞ്ജുവിന് 177 ഇന്നിങ്‌സില്‍ നിന്നും 227 സിക്‌സുകളുണ്ട്. ഈ മത്സരത്തില്‍ താരത്തിന് പത്ത് സിക്‌സുകള്‍ അടിക്കാന്‍ സാധിച്ചാല്‍ ഓസീസ് താരം ഡേവിഡ് വാര്‍ണറിനെ മറികടക്കാന്‍ സാധിക്കും. മുന്‍ എസ്.ആര്‍.എച്ച് ലെജന്‍ഡിന് 184 ഇന്നിങ്‌സില്‍ നിന്നും 236 സിക്‌സുകളാണുള്ളത്.
സൺറൈസേഴ്‌സ് ഹൈദരബാദ് ജേഴ്സിൽ ഡേവിഡ് വാർണർ.
(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 141 – 357
രോഹിത് ശര്‍മ – 271 – 310
വിരാട് കോഹ്ലി – 264 – 299
എം.എസ്. ധോണി – 242 – 264
എ.ബി. ഡി വില്ലിയേഴ്സ് – 170 – 251
ഡേവിഡ് വാര്‍ണര്‍ – 184 – 236
സഞ്ജു സാംസണ്‍ – 177 – 227
ആന്ദ്രേ റസല്‍ – 115 – 223
സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com
ചെന്നൈയില്‍ അരങ്ങേറ്റം പതറിയ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. താരത്തിന് ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയുള്‍പ്പടെ 185 റണ്‍സാണുള്ളത്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയ 115* ആണ് വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍. 172.89 സ്ട്രൈക്ക് റേറ്റിലും 46.25 ആവറേജിലുമാണ് മലയാളി താരം ഈ സീസണിൽ ബാറ്റ് ചെയ്യുന്നത്.
Content Highlight: Sanju Samson needs 10 sixes to surpass David Warner in most sixes in IPL